Connect with us

Palakkad

രായിരനെല്ലൂര്‍ മലകയറ്റം ദുരിതമാകും

Published

|

Last Updated

പട്ടാമ്പി: ദുര്‍ഘടപാതയായി കൊപ്പം – വളാഞ്ചേരി റോഡ്. രായിരനെല്ലൂര്‍ മലകയറാന്‍ എത്തുന്നവര്‍ക്ക് ഇത്തവണ ദുരിതം ഇരട്ടിയാകും. കൊപ്പം ടൗണില്‍ നിന്നും തിരുവേഗപ്പുറ പാലം വരെയും റോഡ് നിറയെ കുഴികളാണ്. പൂര്‍ണ്ണമായും ടാര്‍ പൊട്ടിപ്പൊളിഞ്ഞു കല്ലും മെറ്റലും പരന്നുകിടക്കുന്ന റോഡിലൂടെയുള്ള യാത്ര ദുരിതമാണെന്നാണ് പരാതി.വര്‍ഷങ്ങള്‍ക്ക് മുന്‍പ് ടാറിംഗ് നടത്തിയ റോഡ് വന്‍ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടു ദുര്‍ഘടപാതയായി മാറിയിരിക്കയാണ്.
രായിരനെല്ലൂര്‍ മലകയറ്റം 18ന് നടക്കാനിരിക്കെ സീസണില്‍ പാതയിലൂടെയുള്ള ഇത്തവണ ദുഷ്‌കരമാകും. റോഡ് തകര്‍ന്നതോടെ ചരക്ക്ഗതാഗതം ഉള്‍പ്പെടെ വാഹനസഞ്ചാരം കുറഞ്ഞു. സ്വകാര്യ ബസുകളും ചെറുവണ്ടികളും ഓട്ടം നിര്‍ത്തിയിരിക്കയാണ്. തകര്‍ന്ന റോഡിലൂടെയുള്ള ഓട്ടം ലാഭകരമല്ല. പലതവണ സമരങ്ങള്‍ നടത്തിയെങ്കിലും അധികൃതര്‍ക്ക് അനക്കമില്ലെന്നാണ് ബസുടമകളുടെയും രാഷ്ട്രീയ പാര്‍ടികളുടെയും ആരോപണം. അതേ സമയം കൊപ്പം മുതല്‍ കൂര്‍ക്കപ്പറമ്പ് വരെ അടിയന്തിര ടാറിംഗ് നടത്തുമെന്ന് സി പി മുഹമ്മദ് എംഎല്‍എ അറിയിച്ചു. മലകയറ്റത്തിന് എത്തുന്ന‘ക്തജനങ്ങളുടെ ദുരിതം കണക്കിലെടുത്ത് ക്വട്ടേഷന്‍ ക്ഷണിച്ച് പണി നടത്താനാണ് ഉദ്ദേശിക്കുന്നതെന്നും ഉടന്‍ പണി ആരംഭിക്കുമെന്നും സി പി മുഹമ്മദ് എം എല്‍ എ പറഞ്ഞു.

Latest