Connect with us

Kerala

വിദ്യാര്‍ത്ഥിയെ പട്ടിക്കൂട്ടില്‍ അടച്ച സംഭവം: സ്‌കൂള്‍ തുറന്നില്ല

Published

|

Last Updated

തിരുവനന്തപുരം: വിദ്യാര്‍ത്ഥിയെ പട്ടിക്കൂട്ടിലടച്ച സംഭവം വിവാദമായതിനെത്തുടര്‍ന്ന് അടച്ച സ്‌കൂള്‍ തുറക്കാന്‍ ഒരു വിഭാഗം നാട്ടുകാര്‍ സമ്മതിച്ചില്ല. രേഖകളുമായി വന്നാലേ തുറക്കാന്‍ സമ്മതിക്കൂ എന്ന് ഇവര്‍ പറഞ്ഞു. സ്‌കൂള്‍ തുറക്കാന്‍ മുഖ്യമന്ത്രി ഇന്നലെ വിദ്യാഭ്യാസമന്ത്രിക്ക് നിര്‍ദേശം നല്‍കിയിരുന്നു.

സ്‌കൂള്‍ തുറക്കാന്‍ വൈകുന്നതിനെതിരെ കഴിഞ്ഞ ദിവസം കലക്ടറേറ്റ് പടിക്കല്‍ അധ്യാപകരും രക്ഷിതാക്കളും വിദ്യാര്‍ഥികളും രാവിലെ മുതല്‍ വൈകുന്നേരം വരെ ഉപരോധസമരം നടത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് മുഖ്യമന്ത്രി പ്രശ്‌നത്തില്‍ ഇടപെട്ട് സ്‌കൂള്‍ തുറക്കാന്‍ നിര്‍ദേശം നല്‍കിയത്. സ്‌കൂള്‍ പൂട്ടിയതിനെ തുടര്‍ന്ന് നിരവധി കൂട്ടികളുടെ പഠനമാണ് നഷ്ടപ്പെട്ടത്. കുട്ടികളെ മറ്റ് സ്‌കൂളിലേക്ക് മാറ്റാന്‍ ആദ്യം സര്‍ക്കാര്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഇതു നടന്നിരുന്നില്ല. ഭൂരിഭാഗം കുട്ടികളുടെയും രക്ഷിതാക്കള്‍ ഇതേ സ്‌കൂളില്‍ തങ്ങളുടെ കുട്ടികളെ അയക്കാന്‍ സമ്മതമാണെന്ന് അറിയിച്ചു രംഗത്തെത്തിയിരുന്നു.

 

Latest