Connect with us

Ongoing News

കാര്‍ഷികവികസനം: ശിപാര്‍ശകള്‍ ചര്‍ച്ച ചെയ്ത് നടപ്പാക്കും- മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം: കാര്‍ഷികവികസന നയത്തിലെ ശിപാര്‍ശകള്‍ മന്ത്രിസഭ ചര്‍ച്ച ചെയ്ത ശേഷം ഉടന്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി. കാര്‍ഷിക മേഖലയില്‍ പ്രായോഗികമായ എല്ലാ മാര്‍ഗങ്ങളും സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. നിയമസഭാ മന്ദിരത്തിലെ 5 ഡി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന സംസ്ഥാനതല കാര്‍ഷിക വികസന കമ്മിറ്റിയില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
കാര്‍ഷിക നയം രൂപപ്പെടുത്താനായി നിയോഗിച്ചിട്ടുള്ള കൃഷ്ണന്‍കുട്ടിയുടെ നേതൃത്വത്തിലുള്ള സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കാര്‍ഷിക മേഖലയുടെ വികസനം സംബന്ധിച്ച വ്യക്തമായ നിര്‍ദേശങ്ങളുണ്ടെന്നും സര്‍ക്കാര്‍ ഇത് ഗൗരവമായി പരിഗണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര സബ്‌സിഡിയും മറ്റു ലോണുകളും ലഭ്യമായ ഈ പദ്ധതിക്ക് കുറച്ചു ഭൂമിയും കുറഞ്ഞ മുതല്‍ മുടക്കും മതിയെങ്കിലും ഇതിലേക്ക് കൂടുതല്‍പേര്‍ കടന്നുവന്നിരുന്നില്ല.

---- facebook comment plugin here -----

Latest