Connect with us

Wayanad

ആക്ഷന്‍ കൗണ്‍സില്‍ സംസ്ഥാന ജാഥക്ക് വയനാട്ടില്‍ ഉജ്ജ്വല സ്വീകരണം

Published

|

Last Updated

കല്‍പ്പറ്റ: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് ആക്ഷന്‍ കൗണ്‍സില്‍ ഓഫ് എംപ്‌ളോയിസ് ആന്റ് ടീച്ചേഴ്‌സിന്റ് ആഭിമുഖ്യത്തില്‍ നടത്തുന്ന വാഹനപ്രചരണ ജാഥക്ക് ജില്ലയില്‍ ഉജ്ജ്വല സ്വീകരണം നല്‍കി.ആവശ്യങ്ങള്‍ ഉന്നയിച്ചു ഒക്‌ടോബര്‍ 12ന് മഞ്ചേശ്വരത്തു നിന്നും ഉദ്ഘാടനം ചെയ്ത ജാഥയെ ജില്ലാ അതിര്‍ത്തിയില്‍ നിന്നും സ്വീകരിച്ചു.
അഞ്ച് വര്‍ഷം തത്വം സംരക്ഷിച്ച് ശബള പരിഷ്‌കരണം ഉടന്‍ നടപ്പിലാക്കുക,ഇടക്കാലാശ്വാസം അനുവദിക്കുക, 01.04.2013ന് ശേഷം സര്‍വീസില്‍ പ്രവേശിച്ചവരെയും നിര്‍വചിക്കപ്പെട്ട പെന്‍ഷന്‍ പരിധിയില്‍ ഉള്‍പ്പെടുത്തുക,പങ്കാളിത്തപെന്‍ഷന്‍ പദ്ധതി പിന്‍വലിക്കുക അധ്യാപക വിദ്യാര്‍ഥി അനുപാതം കാലോചിതമായി പുനഃക്രമീകരിക്കുക,അധ്യാപകരുടെ ജോലിസ്ഥിരത ഉറപ്പു വരുത്തുക, വിലക്കയറ്റം തടയുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ജാഥ. തുടര്‍ന്ന് മാനന്തവാടി ലിറ്റില്‍ ഫഌവര്‍ സ്‌കൂളിനു സമീപം ചേര്‍ന്ന സ്വീകരണ യോഗത്തില്‍ സി ഐ ടി യു ജില്ലാ ജോയിന്റ് സെക്രട്ടറി പി പി സഹദേവന്‍ അധ്യക്ഷത വഹിച്ചു.ജാഥാ ക്യാപ്റ്റന്‍ എ ശ്രീകുമാര്‍.വൈസ് ക്യാപ്റ്റന്‍ എ കെ ഉണ്ണികൃഷണന്‍,ജാഥാഗം പി എച്ച് ഇസ്മാഈല്‍,വിനോദ് ബെന്‍സ് എന്നിവര്‍ സംസാരിച്ചുടി കെ അബ്ദുല്‍ ഗഫൂര്‍ സ്വാഗതംപറഞ്ഞു.
മീനങ്ങാടിയില്‍ ചേര്‍ന്ന സ്വീകരണ സമ്മേളനത്തില്‍ഗ്രാമ പഞ്ചായത്ത് പ്രസി അസൈനാര്‍ അധ്യക്ഷത വഹിച്ചു.ജാഥാ ക്യാപ്റ്റന്‍ എ ശ്രീകുമാര്‍, ജാഥാ അംഗങ്ങളായ രാജേന്ദ്രന്‍, ജോഷി ആന്റ്ണി എന്നിവര്‍ സംസാരിച്ചു. വി ജെ ഷാജി സ്വാഗതം പറഞ്ഞു.
സമാപന കേന്ദ്രമായ കല്‍പ്പറ്റയില്‍ സംഘാടക സമിതിയുടെ നേതൃത്വത്തില്‍ ചുങ്കം ജംഗ്ഷനില്‍ ജാഥയെ സ്വീകരിച്ചു.വിജയാ പമ്പ് പരിസരത്ത് നടന്ന സ്വീകരണ സമ്മേളനത്തില്‍ സി ഐ ടി യു ജില്ലാ ജോയിന്റ് സെക്രട്ടറി കെ സുഗതന്‍ അധ്യക്ഷത വഹിച്ചു.ജാഥാ ക്യാപ്റ്റന്‍ എശ്രീകുമാര്‍, മാനേജര്‍ കെ ശിവകുമാര്‍, പി എച്ച് എം ഇസ്മായില്‍ എന്നിവര്‍ സംസാരിച്ചു.ടി എ അഷ്‌റഫ് സ്വാഗതം പറഞ്ഞു.ജാഥ ഇന്ന് കോഴിക്കോട് ജില്ലയില്‍ പര്യടനം നടത്തും.