Connect with us

Wayanad

ക്വാറി മാഫിയ നിയമവാഴ്ചയെ വെല്ലുവിളിക്കുന്നു: പ്രകൃതിസംരക്ഷണ സമിതി

Published

|

Last Updated

കല്‍പ്പറ്റ: മാനവസംസ്‌ക്കാരത്തെ രൂപപെടുത്തിയ ശിലായുഗസംസ്‌കൃതിയുടെ ചിത്രശേഷിപ്പുകളാല്‍ സമ്പന്നമായ എടയ്ക്കല്‍ ഗുഹയും ഫാന്റും റോക്കും പോലുള്ള ചരിത്രപ്രാധാന്യമുള്ള പാറകള്‍പോലും വിപണിതാല്‍പ്പര്യത്തോടെ തച്ചുതകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ നിയമവാഴ്ച്ചയെ വെല്ലുവിളിക്കുംവിധമാണ് കഴിഞ്ഞദിവസം വയനാടിന്റെ ഭരണസിരാകേന്ദ്രത്തെ സ്തംഭിപ്പിച്ചതെന്ന് വയനാട് പ്രകൃതിസംരക്ഷണസമിതി യോഗം കുറ്റപ്പെടുത്തി.
ജില്ലയുടെ കാലാവസ്ഥയെയും ആവാസക്രമത്തെയും പൊതുജനാരോഗ്യത്തെയും ജലസ്രോതസ്സുകളെയുമെല്ലാം പ്രതികൂലമായി ബാധിക്കുന്ന വിധത്തില്‍ പ്രകൃതിയെ കൊള്ളയടിക്കാനുള്ള അവകാശം ജന്മവാകാശമാണെന്ന പ്രഖ്യാപിക്കുന്നതരത്തിലുള്ള സമരങ്ങള്‍ നീതീകരിക്കാനവില്ല.രാഷ്ട്രീയ നേതാക്കളെയും ഉന്നത #ുദ്യോഗസ്ഥരെയും സ്വാധീനിച്ച് നിയമം നടപ്പാക്കാന്‍ ശ്രമിക്കുന്ന #ുദ്യോഗസ്ഥരെ സമ്മര്‍ദത്തിലാക്കുന്ന തന്ത്രമാണ് ക്വാറി മുതലാളിമാര്‍ സ്വീകരിക്കുന്നത്. ഒരിക്കലും പുനസൃഷ്ടിക്കാനാവാത്ത പ്രകൃതിസമ്പത്തുകളും ചരിത്രസ്മാരകങ്ങളും ഒരുപിടി മുതലാളിമാരുടെ താല്‍പ്പര്യത്തിന് വിട്ടുകൊടുക്കണമെന്നുള്ള വാദം പൊതുസമൂഹത്തോടുള്ള വെല്ലുവിളിയാണ്. ക്വാറിപ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ശ്രമിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ രാഷ്ട്രീയപാര്‍ട്ടികളുടെ സഹായത്തോടെ ക്വാറി ഉടമകള്‍ നടത്തുന്ന ഇടപെടല്‍ നിയമവാഴ്ച്ചയെ പരിഹസിക്കലാണ്. നിലിവില്‍ ഖനനം ചെയ്യുന്ന കരിങ്കല്‍പോലും സാധാരണക്കാരന്റെ ഭവനിര്‍മ്മാണത്തിനോ മറ്റാവശ്യങ്ങള്‍ക്കെ ലഭിക്കാറില്ല. കല്ലുകള്‍ പൊടിച്ച് മണലായും മറ്റുല്‍പ്പന്നങ്ങളാക്കിയും ലാഭം കൊയ്യുന്ന ക്രഷര്‍ മാഫിയകളഎ നിയന്ത്രിക്കാന്‍ നിയമനിര്‍മ്മാണം ആവശ്യമാണെന്നും യോഗം വിലയിരുത്തി. മറ്റെല്ലാമേഖലയിലും ഭരണകൂടം നടപ്പാക്കുന്ന നിയന്ത്രണങ്ങളും നിയമങ്ങളും ക്വാറിമേഖലയിലും വിട്ടുവീഴ്ച്ചയില്ലാതെ നടപ്പാക്കണമെന്നും യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പ്രസിഡണ്ട് എന്‍.ബാദുഷ അദ്ധ്യക്ഷത വഹിച്ചു. തോമസ് അമ്പലവയല്‍, എം.ഗംഗാധരന്‍. വി.എം.രാജന്‍. ബാബു മൈലമ്പാടി, ഗോകുല്‍ദാസ്, സണ്ണി മരക്കടവ്, വിമല്‍ വെളുതൊണ്ടിക്കുന്ന്, ജസ്റ്റിന്‍ ഏഴാംചിറ തുടങ്ങിയവര്‍ പ്രസംഗിച്ചു.