Connect with us

Kasargod

കെ എസ് ആര്‍ ടി സിയുടെ ഗ്രാമീണ സര്‍വീസ് മുടങ്ങുന്നത് പതിവാകുന്നു

Published

|

Last Updated

തൃക്കരിപ്പൂര്‍: ഗ്രാമീണ മേഖലകളിലെ യാത്രക്കാരെ കെ എസ് ആര്‍ ടി സി അവഗണിക്കുന്നതായി പരാതി. ഇത്തരം ഇടങ്ങളിലേക്കുള്ള ബസുകളുടെ സര്‍വ്വിസ് മുന്നറിയിപ്പില്ലാതെ മുടങ്ങുന്നത് പതിവാവുകയാണ്. പയ്യന്നൂരില്‍ നിന്നും തൃക്കരിപ്പൂര്‍, ഇടയിലക്കാട് വഴി വലിയപറമ്പയിലേക്കുള്ള ബസ് സര്‍വീസ് മുടങ്ങിയിട്ട് മൂന്നു ദിവസത്തിലേറെയായെന്ന് യാത്രക്കാര്‍ പരാതി പറയുന്നു.
രാവിലെയും വൈകീട്ടുമായി രണ്ടു സമയങ്ങളില്‍ മാത്രമാണ് ഈ ബസ് തീരദേശത്തെത്തുന്നത്.
തൊഴിലാളികളും വിദ്യാര്‍ഥികളുമടക്കം റെയില്‍വേ സ്റ്റേഷനെ ആശ്രയിക്കുന്ന ഉദ്യോഗസ്ഥന്മാരും ഈ ബസിനെ ആശ്രയിച്ചാണ് അങ്ങോട്ടുമിങ്ങോട്ടും യാത്ര ചെയ്യുന്നത്. എന്നാല്‍ ടയറില്ല, പാര്‍ട്ട്‌സുകളില്ല എന്നിങ്ങനെയുള്ള കാരണങ്ങള്‍ പറഞ്ഞ് പലപ്പോഴും സര്‍വീസ് മുടങ്ങുന്നത് പതിവാവുകയാണെന്നാണ് പരാതി.
പയ്യന്നൂരില്‍ നിന്നും കുണിയന്‍, എടാട്ടുമ്മല്‍ വഴി തൃക്കരിപ്പൂരിലേക്കുള്ള ഏക കെ എസ് ആര്‍ ടി സി ബസും മുടങ്ങിയിട്ട് മാസങ്ങളായി.
ചെറിയ ബസിന്റെ ലഭ്യതക്കുറവാണ് സര്‍വീസ് പുനരാരംഭിക്കാന്‍ കഴിയാത്തതെന്നാണ് അധികൃതര്‍ പറയുന്നത്. പയ്യന്നൂരില്‍ നിന്നും അതിരാവിലെ തൃക്കരിപ്പൂര്‍ വഴി ചെറുവത്തൂറിലേക്കുള്ള ആദ്യ ബസ് ചെറുവത്തൂര്‍ റെയില്‍വേ സ്‌റ്റേഷന്‍ വരെ നീട്ടണമെന്ന ആവശ്യം ശക്തമായിട്ട് മാസങ്ങളായെങ്കിലും അധികൃതര്‍ അതും പരിഗണിച്ചിട്ടില്ല.