Connect with us

Kerala

സ്‌കൂള്‍ തുറക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം

Published

|

Last Updated

തിരുവനന്തപുരം: എല്‍.കെ.ജി വിദ്യാര്‍ത്ഥിയെ പട്ടിക്കൂട്ടില്‍ അടച്ചെന്ന ആരോപണത്തെ തുടര്‍ന്ന് പൂട്ടിയിട്ട കുടപ്പനക്കുന്ന് ജവഹര്‍ സ്‌കൂള്‍ നാളെ മുതല്‍ തുറക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍ദേശം നല്‍കി.
ക്ലാസ് സമയത്ത് സഹപാഠിയോട് പട്ടിയെ കുറിച്ച് സംസാരിച്ച നാലുവയസ്സുകാരനെ അധ്യാപിക പട്ടിക്കൂട്ടില്‍ മൂന്നു മണിക്കൂറോളം അടച്ചിട്ടെന്നായിരുന്നു സ്‌കൂളിന് നേരെ ഉയര്‍ന്ന ആരോപണം. തുടര്‍ന്ന് അധ്യാപികയുടെ നടപടിയില്‍ പ്രതിഷേധിച്ച് നാട്ടുകാരും രംഗത്തെത്തിയിരുന്നു. എന്നാല്‍ മറ്റ് വിദ്യാര്‍ഥികളുടെ പഠനം മുടങ്ങുമെന്നത് കണക്കിലെടുത്താണ് മുഖ്യമന്ത്രി ഇപ്പോള്‍ സ്‌കൂള്‍ തുറക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

Latest