Connect with us

Gulf

വാട്ടര്‍ കനാല്‍; ജുമൈറ പാര്‍ക്ക് ബീച്ച് അടച്ചു

Published

|

Last Updated

ദുബൈ: വാട്ടര്‍ കനാല്‍ നിര്‍മാണത്തിന്റെ ഭാഗമായി ജുമൈറ പാര്‍ക്ക് ബീച്ചില്‍ സ്ത്രീകള്‍ക്കു മാത്രമുള്ള ഭാഗങ്ങള്‍ അടക്കം താത്കാലികമായി അടച്ചുവെന്ന് നഗരസഭാ ഉദ്യാന വിഭാഗം മേധാവി എഞ്ചി. മുഹമ്മദ് അബ്ദുര്‍റഹ്മാന്‍ അല്‍ അവാദി അറിയിച്ചു.
12നാണ് അടച്ചത്. ബീച്ചിലെ എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെച്ചു. സ്ത്രീകള്‍ക്കു മാത്രമുള്ള ദിനം റദ്ദു ചെയ്തു. അതേ സമയം, ജുമൈറ പാര്‍ക്ക് ഈ വര്‍ഷം 2014 വരെ തുറന്നിടും. പാര്‍ക്കും ബീച്ചും 2016 അവസാനം മാത്രമേ തുറക്കുകയുള്ളു. പുതിയ സൗകര്യങ്ങളുമായാണ് തുറക്കുകയെന്നും മുഹമ്മദ് അബ്ദുര്‍റഹ്മാന്‍ അറിയിച്ചു.

Latest