Connect with us

Gulf

നോള്‍ കോണ്‍ടാക്ട് കാര്‍ഡ് വരുന്നു

Published

|

Last Updated

ദുബൈ: സ്മാര്‍ട് ഫോണിലും മൊബൈല്‍ ഫോണിലും ഒട്ടിക്കാവുന്ന “നോള്‍ കോണ്‍ടാക്ട് കാര്‍ഡ്” ആര്‍ ടി എ പരീക്ഷണാര്‍ഥം പുറത്തിറക്കി. ജൈറ്റെക്‌സിലാണ് പുറത്തിറക്കിയത്. ജനങ്ങളുടെ പ്രതികരണമറിഞ്ഞ ശേഷം വിപണിയിലറക്കുമെന്ന് ആര്‍ ടി എ ഫെയര്‍ കളക്ഷന്‍ ഡയറക്ടര്‍ ഖാലിദ് അല്‍ അവദി അറിയിച്ചു.
മൊബൈല്‍ ഫോണില്‍ ഒട്ടിച്ചാല്‍ വെന്‍ഡിംഗ് മെഷീനില്‍ മൊബൈല്‍ ഫോണ്‍ ചേര്‍ത്തു വെച്ച് റീ ചാര്‍ജ് ചെയ്യാന്‍ കഴിയും. മെട്രോ സ്റ്റേഷനുകളിലും ബസുകളിലും മറ്റും മൊബൈല്‍ ഫോണോ നോള്‍ കാര്‍ഡോ ഏതെങ്കിലും ഒന്ന് ഉണ്ടായാല്‍ മതിയെന്നും ഖാലിദ് അല്‍ അവദി പറഞ്ഞു.

Latest