Kerala
സാമ്പത്തിക വഞ്ചനാകേസ് മാത്രമാണ് സോളാര്‍ കേസെന്ന് സര്‍ക്കാര്‍
കൊച്ചി: സോളാര്‍ കേസ് സാമ്പത്തിക വഞ്ചനാ കേസായി പരിഗണിക്കേണ്ടതു മാത്രമാണെന്ന് സര്‍ക്കാര്‍. സോളാര്‍ കേസ് അന്വേഷിക്കുന്ന ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന് മുമ്പാകെ സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് വിശദീകരണം. സോളാര്‍ പാനല്‍ ഘടിപ്പിച്ചു കൊടുക്കാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തതാണ് കേസ്. ഇടപാടുകാരും സ്ഥാപനവും തമ്മിലുളള സാമ്പത്തിക ഇടപാടുകള്‍ മാത്രമാണ് അന്വേഷിക്കേണ്ടത്. പ്രതിപക്ഷത്തിന് അന്വേഷണ കമീഷന് വിശ്വാസമില്ലെന്ന് വ്യക്തമാക്കിയതിനാല്‍ എല്‍ഡിഎഫ് എഴുതി നല്‍കിയ ആരോപണങ്ങള്‍ക്ക് പ്രസക്തിയില്ലെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. കേസിനെക്കുറിച്ച് ഉറവിടം വെളിപ്പെടുത്തി പ്രസിദ്ധീകരിച്ച പത്ര വാര്‍ത്തകള്‍ മാത്രമേ കമീഷന്‍ പരിഗണിക്കാവൂ എന്നും സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചു.
---- facebook comment plugin here -----