Connect with us

Sports

ഇന്ത്യയുടെ ഒന്നാം റാങ്കും ഹുദ് ഹുദ് എടുത്തു !

Published

|

Last Updated

ന്യൂഡല്‍ഹി: ആന്ധ്ര-ഒഡീഷ തീരങ്ങളില്‍ ആഞ്ഞടിച്ച ഹുദ്ഹുദ് ചുഴലിക്കാറ്റില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഒന്നാം റാങ്ക് മോഹവും കടപുഴകി. ചുഴലിക്കാറ്റ് മൂലം വിശാഖപട്ടണം ഏകദിനം ഉപേക്ഷിച്ചതോടെ ഇന്ത്യയുടെ റാങ്കിംഗിന് തിരിച്ചടി നേരിട്ടു.
പാക്കിസ്ഥാനെതിരായ ഏകദിനപരമ്പര 3-0 നു സ്വന്തമാക്കിയ ആസ്‌ത്രേലിയ റാങ്കിംഗില്‍ ഒന്നാമതെത്തി. ഇന്ത്യയ്ക്ക് ഒന്നാം സ്ഥാനം നിലനിര്‍ത്തണമെങ്കില്‍ പരമ്പരയിലെ ശേഷിക്കുന്ന മൂന്നു മത്സരങ്ങളും ജയിക്കണമായിരുന്നു. എന്നാല്‍ വിശാഖപട്ടണം ഏകദിനം ഉപേക്ഷിച്ചതോടെ, ഇനിയുള്ള രണ്ട് മത്സരങ്ങളും ജയിച്ചാലും റാങ്കിംഗില്‍ 0.02 പോയിന്റിന്റെ വ്യത്യാസത്തില്‍ ആസ്‌ത്രേലിയക്ക് പിറകിലെത്താനെ സാധിക്കൂ.
ഞായറാഴ്ചത്തെ പാക്കിസ്ഥാനെതിരായ ആസ്‌ത്രേലിയയുടെ ഒരുറണ്‍സിന്റെ നാടകീയ ജയവും ഇന്ത്യ-വിന്‍ഡീസ് വിശാഖപട്ടണം ഏകദിനം ഉപേക്ഷിച്ചതുമാണ് ഓസീസിനെ ഒന്നാം റാങ്കിലെത്തിച്ചത്.

---- facebook comment plugin here -----

Latest