Connect with us

Sports

ഫിക്രുവിനെ സൂക്ഷിച്ചോളൂ

Published

|

Last Updated

കൊല്‍ക്കത്ത: അത്ഭുതഗോളുകളുടെ ആശാനാണ് എത്യോപ്യന്‍ സ്‌ട്രൈക്കര്‍ ഫിക്രു ടെഫെറ ലെമെസ. മുഴുവന്‍ സമയവും ഒരേ ഊര്‍ജം, ഒരേ വേഗം. എപ്പോള്‍ വേണമെങ്കിലും ഹെഡര്‍ ഗോളോ ബൈസിക്കിള്‍ കിക്കോ ഫിക്രുവില്‍ നിന്ന് പ്രതീക്ഷിക്കാം.
ഐ എസ് എല്ലിലെ ആദ്യ ഗോളിനുടമയായ ഫിക്രു ഇതിനകം ശ്രദ്ധ പിടിച്ചു പറ്റി. അത്‌ലറ്റിക്കൊ ഡി കൊല്‍ക്കത്തയുടെ മുന്‍നിരയിലെ ചാട്ടൂളിയായി ഫിക്രു മാറുന്ന കാഴ്ചയായിരുന്നു ഉദ്ഘാടന മത്സരത്തില്‍ മുംബൈക്കെതിരെ കണ്ടത്. മാര്‍ക്കിംഗിന് വിധേയനാകാതെ പൊസിഷന്‍ ചെയ്ത് പന്തെടുത്ത ഫിക്രു ഒറ്റക്കുതിപ്പില്‍, മനോഹരമായ് ചിപ് ചെയ്ത് പന്ത് വലക്കുള്ളിലാക്കി.
പിന്നെ ആ മലക്കം മറിഞ്ഞുള്ള ഗോളാഘോഷം. ഇന്ത്യന്‍ ഫുട്‌ബോള്‍ ഇന്നേ വരെ കണ്ടിട്ടില്ലാത്ത ആഘോഷപ്രകടനങ്ങളുമായതോടെ ഫിക്രു ഐ എസ് എല്‍ നല്‍കുന്ന ശുഭസൂചനയുടെ പ്രതീകമായി. എത്യോപ്യന്‍ ദേശീയ ടീമിന്റെ ക്യാപ്റ്റനായിരുന്നു ഫിക്രു. ദക്ഷിണാഫ്രിക്കന്‍ ലീഗ് ഫുട്‌ബോളില്‍ ഏറെക്കാലം കളിച്ചു. സൂപ്പര്‍സ്‌പോര്‍ട്ട് യുനൈറ്റഡിന്റെയും ഓര്‍ലാന്‍ഡോ പിററ്റ്‌സിന്റെയും മുന്നണിയിലുണ്ടായിരുന്നു.

Latest