Connect with us

Palakkad

ക്യമ്പസുകളില്‍ ലഹരിവിരുദ്ധ ക്ലബ്ബുകള്‍ രൂപവത്കരിക്കും

Published

|

Last Updated

പാലക്കാട്: ക്യംപ്‌സുകളെ ലഹരിവിമുക്തമാക്കുന്നതിന്റെ ഭാഗമായി ലഹരി വിരുദ്ധ ക്ലബ്ബുകള്‍ക്ക് രൂപം നല്‍കുമെന്ന് കെ എസ് യു സംസ്ഥാന പ്രസിഡന്റ് വി എസ് ജോയ് പത്രസമ്മേളനത്തില്‍ അറിയിച്ചു.
ലഹരി വിരുദ്ധ, അക്രമരഹിത, മതേതര ക്യാംപസ് എന്ന മുദ്രാവാക്യവുമായി കെ എസ് യു സംസ്ഥാന ജാഥ ജില്ലയില്‍ പര്യടനത്തിനെത്തിയതായിരുന്നു അദ്ദേഹം.സംസ്ഥാനസര്‍ക്കാറിന്റെ മദ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തേകുന്നതിന് പുറമെ സേവ് ക്യാംപ്‌സ് സേഫ് ക്യംപ്‌സ് പ്രാവര്‍ത്തികമാക്കുന്നതിന് വേണ്ടിയാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
ബോധവത്ക്കരണക്ലാസുകളും ലഘു ലേഖ വിതരണവും ഇതോടാനുബന്ധിച്ച് നടക്കും. പഠിപ്പ് മുടക്ക് സമരത്തെനെതിരെ രംഗത്ത് വന്ന എസ് എഫ് ഐ ക്യംപ്‌സുകളെ അക്രമരഹിതമാക്കുന്നതിനും തയാറാവണം. സംസ്ഥാനത്തെ ക്യംപസുകളില്‍ എസ് എഫ് ഐ യുടെ അക്രമത്തില്‍ നിരവധി കെ എസ് യു പ്രവര്‍ത്തകരാണ് ബലിയാടായിരിക്കുന്നത്.
പലരും മരണവുമായി മല്ലടിച്ച് കിടക്കുകയാണ്. ഇനിയും ഇത്തരം പ്രവണതകളുമായി എസ് എഫ് ഐ മുന്നോട്ടു പോകുകയാണെങ്കില്‍ വലിയ പ്രത്യാഘാതമാണ് വരുത്തിയിരിക്കുകയാണ്. ക്യംപ്‌സുകളെ അക്രമത്തില്‍ നിന്നും സമുദായിക – വര്‍ഗ്ഗീയ സംഘടനകളുടെ പ്രവര്‍ത്തനത്തില്‍ നിന്നും മോചിപ്പിക്കുന്നതിന് കെ എസ് യു ശക്തമായ പ്രതിരോധം സൃഷ്ടിക്കുമെന്നും അദ്ദേഹം കുട്ടിചേര്‍ത്തു.
നരേന്ദ്രമോഡി വിദ്യാഭ്യാസ മേഖല കാവിവത്ക്കരിക്കുന്നതിന് ശ്രമം നടത്തുമ്പോള്‍ സംസ്ഥാനത്ത് സമുദായിക വത്ക്കരണത്തിനാണ് ചിലര്‍ ശ്രമിക്കുന്നത്. വിദ്യാഭ്യാസ മേഖലയിലെ താക്കോല്‍സ്ഥാനങ്ങളില്‍ യോഗ്യതയുള്ളവരെ നിയമിക്കുന്നതിന് പകരം യാതൊരു യോഗ്യതയുമില്ലാത്തവരെ നിയമിക്കുന്നതെന്നും ഇത് മൂലം സംസ്ഥാനത്തെ വിദ്യാഭ്യാസ രംഗം തന്നെ താറുമാറായിരിക്കുകയാണ്. ഇത്തരമൊരു സഹാചര്യത്തിലാണ് സമുദായിക, രാഷ്ട്രീയവതക്കരണത്തിന് പകരം വിദ്യാഭ്യാസ മേഖലയില്‍ യോഗ്യതവത്ക്കരണം നടത്തണമെന്ന് കെ എസ് യു ആവശ്യപ്പെടുന്നത്.
സര്‍വകലാശാലകളുടെ സുഗമമായ പ്രവര്‍ത്തനത്തിനും അക്കാഡ്മിക നിലവാരം മെച്ചപ്പെടുത്തുന്നതിന് കോഴിക്കോട്, എം ജി , കേരള സര്‍വകലാശാലകളെ വിഭജിച്ച് പുതിയ സര്‍വകലാശാലകള്‍ രൂപവത്ക്കരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാന വൈസ് പ്രസിഡന്റ് എ എം രോഹിത്, ജനറല്‍ സെക്രട്ടറി ഷബീര്‍ മുട്ടം, ജില്ലാ പ്രസിഡന്റ് എ കെ ഷാനിബ് പങ്കെടുത്തു. ലഹരി വിരുദ്ധ, അക്രമരഹിത, മതേതര ക്യാംപസ് എന്ന മുദ്രാവാക്യവുമായി കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് വി എസ ജോയ് നയിക്കുന്ന സംസ്ഥാന ജാഥ ജില്ലയില്‍യില്‍ സ്വീകരണം നല്‍കി. തൃത്താലയില്‍ സ്വീകരണത്തിനു തുടക്കമായി. തുടര്‍ന്ന് കുളപ്പുള്ളി, പാലക്കാട്, വടക്കഞ്ചേരി എന്നീ കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കി

Latest