Connect with us

Palakkad

റെയില്‍പ്പാത ഗേറ്റ് മാറ്റം: തൊഴില്‍ തര്‍ക്കം പരിഹരിച്ചു

Published

|

Last Updated

പാലക്കാട്: പാലക്കാട്-പൊള്ളാച്ചി റെയില്‍പ്പാതയുടെ ഗേജ് മാറ്റ പ്രവൃത്തിയുമായി ബന്ധപ്പെട്ടുണ്ടായ തൊഴില്‍ തര്‍ക്കം പരിഹരിച്ചു.
എം—ബി—രാജേഷ്—എം—പിയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലാണ് ഒത്ത് തീര്‍പ്പുണ്ടായത്. അവിദഗ്ദ്ധ തൊഴില്‍ ആവശ്യമുള്ളിടത്ത് തൊഴിലാളിയൂണിയനില്‍പ്പെട്ടവര്‍ക്ക് തൊഴില്‍ നല്‍കാന്‍ ധാരണയായതോടെയാണ് തര്‍ക്കം പരിഹരിക്കപ്പെട്ടത്.
ഇതോടെ മുടങ്ങിക്കിടന്ന പ്രവൃത്തികള്‍ രണ്ട് ദിവസത്തിനുള്ളില്‍ പുനരാരംഭിക്കും. ചര്‍ച്ചയില്‍ എം—പിക്ക് പുറമേ റെയില്‍വെ ഡെപ്യൂട്ടി ചീഫ് എന്‍ജിനീനീയര്‍ രാമകൃഷ്ണ, കരാര്‍ കമ്പനിയായ ഐ—ടി—സിയുടെ പ്രതിനിധി വിജയ് ബഹാദൂര്‍ റേ, റെയില്‍വേ കോണ്‍ട്രാക്ട് ലേബേഴ്‌സ് യൂണിയന്‍- സി ഐ ടി യു പ്രസിഡന്റ് ടി—കെ അച്യുതന്‍, സെക്രട്ടറി ചന്ദ്രന്‍ തുടങ്ങിയവരും പങ്കെടുത്തു.