Connect with us

Palakkad

ശമ്പളവും തൊഴിലാളികളുടെ ബോണസ് വിതരണവും മുടങ്ങി

Published

|

Last Updated

പാലക്കാട്: ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡിന്റെ പ്രവര്‍ത്തനം അവതാളത്തില്‍.
ക്ഷേമനിധി ബോര്‍ഡ് ജീവനക്കാര്‍ക്ക് കഴിഞ്ഞദിവസവും ശമ്പളം ലഭിച്ചിട്ടില്ല. ആയിരത്തോളം തൊഴിലാളികളുടെ ബോണസും തടഞ്ഞുവെച്ചു. ആവശ്യമായ ഫണ്ട് അലോട്ട് ചെയ്യാത്തതാണ് കാരണം. അംശാദായ കുടിശ്ശിക അടയ്ക്കാനുള്ള അനുവാദം കൊടുക്കാതെ നൂറുകണക്കിന് തൊഴിലാളികളുടെ ബോണസും തടഞ്ഞിട്ടുണ്ട്.
ഭാഗ്യക്കുറി വില്‍പ്പനയും വരുമാനവും അയ്യായിരം കോടി രൂപ കവിഞ്ഞതായാണ് അറിയുന്നത്. വിറ്റുവരവിന്റെ ഒരു ശതമാനം ക്ഷേമനിധിയിലേക്ക് നീക്കിവെയ്ക്കണമെന്നാണ് നിയമം. എന്നാലിത് പാലിക്കപ്പെടുന്നില്ല. കേരള സര്‍ക്കാരിന്റെയും ലോട്ടറി ക്ഷേമനിധി ബോര്‍ഡിന്റേയും തൊഴിലാളി വിരുദ്ധ നിലപാടില്‍ പ്രതിഷേധിച്ച് 15 ന് ജില്ലാ ലോട്ടറി ക്ഷേമനിധി ബോര്‍ഡ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്താന്‍ ലോട്ടറി ഏജന്റ്‌സ് ആന്റ് വര്‍ക്കേഴ്‌സ് യൂനിയന്‍ (സി ഐ ടി യു) ജില്ലാ കമ്മിറ്റി തീരുമാനിച്ചു. ഓഫീസര്‍ ഉള്‍പ്പടെ നാല് ജീവനക്കാര്‍ മാത്രമുള്ള ക്ഷേമനിധി ബോര്‍ഡ് ജില്ലാ ഓഫീസില്‍ ഉടനെ ശമ്പളം വിതരണം ചെയ്യണമെന്നും തൊഴിലാളികളുടെ ബോണസ് വിതരണം പൂര്‍ത്തിയാക്കണമെന്നും യൂനിയന്‍ ജില്ലാ സെക്രട്ടറി കെ ഗോകുലപാലന്‍ ആവശ്യപ്പെട്ടു.

Latest