Connect with us

Malappuram

പ്രവാസി പുനരധിവാസം: വായ്പകള്‍ ഉടന്‍ അനുവദിക്കും

Published

|

Last Updated

മലപ്പുറം: വിദേശത്ത് നിന്നും തിരിച്ചെത്തിയ പ്രവാസികള്‍ക്ക് പുനരധിവാസം ഉറപ്പാക്കുന്നതിന് സര്‍ക്കാര്‍ സബ്‌സിഡിയോടെ നല്‍കുന്ന വായ്പകള്‍ക്ക് ലഭിച്ച അപേക്ഷകള്‍ തീര്‍പ്പാക്കുന്നതിന് നോര്‍ക്ക റൂട്ട്‌സിന്റെ നേതൃത്വത്തില്‍ അദാലത്ത് നടത്തി. ലീഡ് ബേങ്ക് മാനേജര്‍ സി അബ്ദുല്‍ ജബ്ബാര്‍, നോര്‍ക്ക റൂട്ട്‌സ് പ്രതിനിധി, യൂനിയന്‍ ബേങ്ക് ഓഫ് ഇന്ത്യ പ്രതിനിധികള്‍ എന്നിവരടങ്ങുന്ന സംഘമാണ് അദാലത്ത് നടത്തിയത്. ലോണിന് അപേക്ഷിച്ചവരുടെ പദ്ധതികള്‍ പരിശോധിക്കുന്നതിനും മാര്‍ഗ നിര്‍ദേശം നല്‍കി തീര്‍പ്പ് കല്‍പ്പിക്കുന്നതിനുമാണ് അദാലത്ത് നടത്തിയത്.
2013 ജൂണില്‍ അപേക്ഷ നല്‍കിയവര്‍ക്കാണ് അദാലത്ത് നടത്തിയത്. ഈമാസം 15 വരെയാണ് അദാലത്ത്. ഒരു ദിവസം 600 പേര്‍ വീതം മൂന്ന് ദിവസം കൊണ്ട് 1800 പേരുടെ അപേക്ഷയില്‍ തീരുമാനമെടുക്കും. രണ്ട് വര്‍ഷമെങ്കിലും വിദേശത്ത് ജോലി ചെയ്ത പ്രവാസികള്‍ക്കാണ് സര്‍ക്കാര്‍ സബ്‌സിഡിയോടെ വായ്പ നല്‍കുന്നത്. 20 ലക്ഷം വരെയാണ് ഒരാള്‍ക്ക് വായ്പ അനുവദിക്കുക. 10 ശതമാനം സര്‍ക്കാര്‍ സബ്‌സിഡി നല്‍കും. സഊദി അറേബ്യയിലെ സ്വദേശി വത്കരണത്തെ തുടര്‍ന്ന് ജോലി നഷ്ടമായവരില്‍ നിന്നും ലഭിച്ച അപേക്ഷയിലും അദാലത്ത് നടത്തി തീരുമാനമെടുക്കുമെന്ന് നോര്‍ക്ക സി ഇ ഒ പി സുദീപ് പറഞ്ഞു.

---- facebook comment plugin here -----

Latest