Connect with us

Malappuram

മാപ്പിള സ്വത്വം പ്രതിസന്ധി നേരിടുന്നു: കെ കെ എന്‍ കുറുപ്പ്

Published

|

Last Updated

മലപ്പുറം: മലബാറിലെ മാപ്പിളമാരും അവരുടെ സാംസ്‌കാരിക പാരമ്പര്യവും കേരളത്തിലെ സാംസ്‌കാരിക ചരിത്രത്തിലെ അഭിവാജ്യ അംശമാണെന്നും അത് അവഗണിച്ച് ഒരു ചരിത്രകാരനും മുന്നോട്ട് പോവാനാവില്ലെന്നും പ്രമുഖ ചരിത്രകാരന്‍ കെ കെ എന്‍ കുറുപ്പ് അഭിപ്രായപ്പെട്ടു. മലപ്പുറം ഗവ.കോളജിലെ പി ജി ഡിപ്പാര്‍ട്ട്‌മെന്റ് ഇസ്‌ലാമിക ചരിത്ര വിഭാഗം പ്രമുഖ മാപ്പിള സാഹിത്യകാരന്‍ ബാലകൃഷ്ണന്‍ വള്ളിക്കുന്നിനെ ആദരിച്ച പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ചരിത്രത്തിലെ മാപ്പിളമാരുടെ ജൈവഭൗതികത, ആക്ടിവിസം എന്നിവക്ക് വര്‍ത്തമാന കാലത്ത് പിന്തുടര്‍ച്ച നഷ്ടപ്പെടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ കെ കെ എന്‍ കുറുപ്പ് ബാലകൃഷ്ണന്‍ വള്ളിക്കുന്നിനെ ആദരിച്ചു. ഡോ.രാജന്‍ വട്ടോളിപുരക്കല്‍, ഡോ.വി സുലൈമാന്‍, യോഗ്യന്‍ ഹംസ, ഡോ.വി സക്കീര്‍ ഹുസൈന്‍, ഹിക്മത്തുല്ല, ഡോ. പി കദീജ പ്രസംഗിച്ചു.