Connect with us

Malappuram

ആവശ്യ സാമഗ്രികളില്ല; കെ എസ് ഇ ബിയുടെ പ്രവര്‍ത്തനം താളം തെറ്റുന്നു

Published

|

Last Updated

മലപ്പുറം: ആവശ്യ സാമ ഗ്രികളുടെ ദൗര്‍ലഭ്യം ജില്ലയില്‍ കെ എസ് ഇ ബിയുടെ പ്രവര്‍ത്തനം താളം തെറ്റുന്നു. ജില്ലയിലെ മിക്ക സെക്ഷന്‍ പരിധികളിലും വൈദ്യുതി പോസ്റ്റ്, മീറ്റര്‍, കമ്പി ഉള്‍പ്പെടെയുളള അവശ്യ സാമഗ്രികള്‍ ലഭ്യമല്ല. ഇടിമിന്നലിലും മഴയിലും കഴിഞ്ഞ ദിവസങ്ങളില്‍ ജില്ലയിലുണ്ടായ തകരാറുകള്‍ ഇനിയും പൂര്‍ണമായും പരിഹരിച്ചിട്ടില്ല.
ജില്ലയിലെ 40 ഓളം സെക്ഷനുകളില്‍ കഴിഞ്ഞ നാല് മാസമായി വൈദ്യുതി പോസ്റ്റ് ലഭിക്കാനില്ലെന്ന് പരാതിയുണ്ട്. പുതിയ കണക്ഷന്‍ എടുക്കുന്നതിനും തകരാര്‍ മൂലം പോസ്റ്റുകള്‍ക്ക് മാറ്റിവയ്‌ക്കേണ്ട അവസ്ഥയിലും ഇതിന് പരിഹാരം കാണാനാകാതെ കുഴങ്ങുകയാണ് അധികൃതര്‍.
അടിയന്തര സാഹചര്യങ്ങളില്‍ മറ്റുസെക്ഷനുകളില്‍ നിന്ന് പോസ്റ്റുകള്‍ എത്തിക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. നിലവില്‍ സ്വകാര്യ കമ്പനികളാണ് കെ എസ് ഇ ബിക്ക് വൈദ്യുതി പോസ്റ്റുകള്‍ നിര്‍മിച്ചു നല്‍കുന്നത്. ഇവരുമായുളള കരാര്‍ അവസാനിച്ചതാണ് നിലവിലെ പ്രശ്‌നങ്ങള്‍ക്ക് കാരണമായി പറയുന്നത്. വൈദ്യുതി മീറ്ററുകളുടെ കുറവും ജില്ലയില്‍ അതിരൂക്ഷമാണ്. പുതിയ കണക്ഷന്‍ നല്‍കാനുളള മീറ്ററുകള്‍ മാത്രമാണ് ഇപ്പോള്‍ ലഭിക്കുന്നത്.
ഒരുലക്ഷത്തോളം മീറ്ററുകള്‍ ജില്ലയില്‍ കോടായി കിടക്കുന്നുണ്ടെന്ന് കേരള ഇലക്ട്രിസിറ്റി ഓഫീസേഴ്‌സ് ഫെഡറേഷന്‍ ജില്ലാ ഭാരവാഹികള്‍ പറയുന്നു. പഴയ മീറ്ററുകളെ അപേക്ഷിച്ച് എല്‍ സി ഡി മീറ്ററുകളുടെ ഡിസ്‌പ്ലേ പെട്ടെന്ന് കേടാവുന്നതാണ് പ്രധാനപ്രശ്‌നം. ഇതുമൂലം മീറ്ററിലെ റീഡിംഗ് രേഖപ്പെടുത്താന്‍ സാധിക്കുന്നില്ല. ഇത് വലിയ സാമ്പത്തിക നഷ്ടമാണ് കെ എസ് ഇ ബിക്ക് വരുത്തുന്നത്.
ലൈന്‍മാന്‍, മസ്ദൂര്‍മാര്‍ എന്നിവരുടെ കുറവ് വൈദ്യുതി തകരാറുകള്‍ പെട്ടെന്ന് പരിഹരിക്കുന്നതില്‍ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. പുതുതായി രൂപവത്കരിച്ച നിലമ്പൂര്‍ സര്‍ക്കിള്‍, കൊണ്ടോട്ടി ഡിവിഷന്‍, ഊരകം, മുത്തേടം, പോത്തുകല്ല് സെക്ഷനുകളിലും ഉദ്യോഗസ്ഥരുടെ വലിയ കുറവുണ്ട്.

---- facebook comment plugin here -----

Latest