Connect with us

Kozhikode

റവന്യൂ ജില്ലാ സ്‌കൂള്‍ കായികമേള കൊയിലാണ്ടിയില്‍

Published

|

Last Updated

കൊയിലാണ്ടി: റവന്യൂ ജില്ലാ സ്‌കൂള്‍ കായികമേള അടുത്ത മാസം അഞ്ച്, ആറ്, ഏഴ് തീയതികളില്‍ കൊയിലാണ്ടി സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്‌റ്റേഡിയത്തില്‍ നടക്കും. സംഘാടക സമിതി രൂപവത്കരണ യോഗം കെ ദാസന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു.

നഗരസഭാ ചെയര്‍പേഴ്‌സന്‍ കെ ശാന്ത അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ ഡോ. ഗിരീഷ് ചോലയില്‍, ജില്ലാ സ്‌പോര്‍ട്‌സ് കോ- ഓര്‍ഡിനേറ്റര്‍ കെ അബ്ദുല്‍മജീദ്, ഹയര്‍ സെക്കന്‍ഡറി കോ- ഓര്‍ഡിനേറ്റര്‍ എ കെ മുഹമ്മദ് അശ്‌റഫ്, യു കെ ചന്ദ്രന്‍, എം ജി ബല്‍രാജ്, സി കെ വാസു, യു ബിജേഷ് സംസാരിച്ചു.

 

Latest