Connect with us

Kozhikode

ജീപ്പ് കനാലിലേക്ക് മറിഞ്ഞ് വിദ്യാര്‍ഥികളടക്കം 18 പേര്‍ക്ക് പരുക്ക്

Published

|

Last Updated

മണ്ണാര്‍ക്കാട്: സ്‌കൂളിലേക്ക് കുട്ടികളുമായി പോകുകയായിരുന്ന ജീപ്പ് കാരാകുര്‍ശ്ശിയിലെ കാഞ്ഞിരപ്പുഴ ഡാമിലെ കനാലിലേക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് 16 വിദ്യാര്‍ഥികളടക്കം 18 പേര്‍ക്ക് പരുക്ക്. തിങ്കളാഴ്ച രാവിലെ ഒമ്പത് മണിയോടെ കല്‍ച്ചിറ കുണ്ടിലാണ് കനാലിലേക്ക് ജീപ്പ് മറിഞ്ഞത്. കാരാകുര്‍ശ്ശിയിലെ സ്വകാര്യ ഇംഗ്ലീഷ്മീഡിയം സ്‌കൂളിലേക്ക് കുട്ടികളുമായി പൊകുകയായിരുന്നു ജീപ്പ്. 16 വിദ്യാര്‍ഥികളാണ് ജീപ്പിലുണ്ടായിരുന്നത്. പരിക്കേറ്റ ആറ് വിദ്യാര്‍ഥികളെ വട്ടമ്പലം സ്വകാര്യ ആശുപത്രിയിലും 10 പേരെ തച്ചമ്പാറയിലെ സ്വകാര്യ ആശുപത്രിയിലും പ്രേവശിപ്പിച്ചു. ചോലപ്പുറത്ത് ഉനൈസിന്റെ മകന്‍ ഷാസില്‍ (ഒമ്പത്), വാഴുപുറത്ത് നൗഷാദിന്റെ മകന്‍ മിര്‍സാന്‍ (എട്ട്), ചോളോതില്‍ വീട്ടില്‍ ചോളോതില്‍ ജാഫറിന്റെ മകള്‍ ഫാത്വിമ റിന്‍ഷ (അഞ്ച്), കൂത്തുക്കല്ലന്‍ വീട്ടില്‍ സിദ്ദീഖിന്റെ മകന്‍ മുഹമ്മദ് അനല്‍ (10), നീരാനില്‍ വീട്ടില്‍ സൂബൈറിന്റെ മക്കളായ മുഹമ്മദ് അഫ്‌സല്‍(നാല്), അഫ്‌ലാതാജ് (10) തുടങ്ങിയവരെ വട്ടമ്പലത്തെ സ്വാകാര്യ ആശുപത്രിയിലും സിനാന്‍(ഏഴ്), സഫിയ(എട്ട്), സഫീര്‍(എട്ട്), ജാബിര്‍ (ആറ്), ജസ്‌ന (എട്ട്)എന്നിവരെ തച്ചമ്പാറയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.—അപകടം കണ്ട് കുട്ടികളെ രക്ഷിക്കാന്‍ ചാടിയ നാലകത്ത് അസൈനാരുടെ കൈ ജീപ്പിന്റെ ചക്രത്തില്‍ കുടുങ്ങി സാരമായി പരുക്കേറ്റു. ഇയാളെ പെരിന്തല്‍ണണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജീപ്പ് ഡ്രൈവര്‍ രഘു നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു.