Connect with us

International

ബൊളീവിയന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഇവോ മൊറാലസിന് വിജയം

Published

|

Last Updated

ലാ പാസ് : ബൊളീവിയന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ 60 ശതമാനത്തിലധികം വോട്ട് നേടി ഇവോ മൊറാലസ് വിജയിച്ചു. ഇത് മൂന്നാം തവണയാണ് മൊറാലസ് പ്രസിഡന്റാകുന്നത്. 2006ലാണ് രാജ്യത്തെ ആദ്യത്തെ സ്വദേശി പ്രസിഡന്റായി മൊറാസ് അധികാരമേല്‍ക്കുന്നത്. എതിരാളികളായ പോള്‍സ്റ്റേഴ്‌സ് ഇപ്പോസ്, എക്യുപോസ് മോറി എന്നിവരേക്കാള്‍ 40 പോയന്റ് മുന്നിലാണ് മൊറാലസ്. കോണ്‍ഗ്രസ്സിലും മൊറാലസിന്റെ മൂവ്‌മെന്റ് ടുവേഡ് സോഷ്യലിസം പാര്‍ട്ടി ശക്തമായ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പാര്‍ട്ടി നടപ്പിലാക്കുന്ന എണ്ണ – വാതക മേഖല ദേശീയവല്‍ക്കരിക്കല്‍, ക്ഷേമ പദ്ധതികള്‍ വിപുലമാക്കല്‍ തുടങ്ങിയ ഇടത് പരിഷ്‌കാരങ്ങള്‍ തുടര്‍ന്നും നടപ്പിലാക്കാന്‍ വിജയം സഹായമാകും. 70 ശതമാനം വോട്ടുകള്‍ എണ്ണിക്കഴിയുന്നതോടെ അര്‍ധരാത്രിയോടെ ഭാഗികമായ ഔദ്യോഗിക ഫലപ്രഖ്യാപനമുണ്ടാകുമെന്നാണ് കരുതുന്നത്. സുപ്രീം കോടതി വിധിപ്രകാരം 2020വരെ മൊറാലസിന് പ്രസിഡന്റ് പദത്തില്‍ തുടരാനാകും. കഴിഞ്ഞ വര്‍ഷം 6.8 ആയിരുന്നു രാജ്യത്തെ സാമ്പത്തിക വളര്‍ച്ച. അടുത്ത വര്‍ഷം അഞ്ച് ശതമാനത്തിന്റെകൂടി വര്‍ധനയുണ്ടാകുമെന്നാണ് കരുതുന്നത്.