Connect with us

Thrissur

പട്ടിക വിഭാഗക്കാര്‍ വിദ്യാഭ്യാസ രംഗത്തെ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളണം: സി എന്‍ ബാലകൃഷ്ണന്‍

Published

|

Last Updated

തൃശൂര്‍: സാമൂഹികമായ മാറ്റങ്ങള്‍ സമുദായങ്ങളിലും നിഴലിച്ചു കാണുന്ന ഈ കാലഘട്ടത്തില്‍ പട്ടിക വിഭാഗങ്ങളില്‍ നിന്ന് ഉന്നത സ്ഥാനത്തെത്തിയവര്‍ താഴെത്തട്ടിലുളളവരെ ആവും വിധം സഹായിക്കണമെന്ന് സഹകരണ മന്ത്രി സി എന്‍ ബാലകൃഷ്ണന്‍ .
പട്ടിക ജാതി വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണം അരണാട്ടുകര ടാഗോര്‍ സെന്റനറി ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് വിദ്യാഭ്യാസ രംഗത്ത് വന്നിട്ടുളള നല്ല മാറ്റങ്ങള്‍ മെച്ചപ്പെട്ട രീതിയില്‍ തന്നെ ഈ വിഭാഗക്കാര്‍ ഉപയോഗപ്പെടുത്തണം.
ഗാന്ധിയന്‍ ആദര്‍ശങ്ങള്‍ സാക്ഷാല്‍ക്കരിക്കപ്പെടാന്‍ സാമൂഹ്യ മാറ്റങ്ങള്‍ വിദ്യാഭ്യാസരംഗത്തും പ്രതിഫലിക്കണമെന്ന് മന്ത്രി പറഞ്ഞു. മികച്ച പട്ടിക ജാതി വിദ്യാര്‍ഥികള്‍ക്കുള്ള പ്രോത്സാഹന സമ്മാനവിതരണവും വിവാഹധനസഹായ വിതരണവും നടന്നു. തേറമ്പില്‍ രാമകൃഷ്ണന്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു.
എം എല്‍ എമാരായ ബി ഡി ദേവസി , പി എ മാധവന്‍ എന്നിവരും ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലീലാ സുബ്രഹ്മണ്യന്‍ , എസ് സി എസ് ടി വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ എസ് ശിവരാമന്‍ , സംസ്ഥാന പട്ടിജാതി വികസന ഉപദേശക സമിതിയംഗം എം എ ഗോപി മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി ദാസന്‍ , ജില്ലാ വിജിലന്‍സ് ആന്‍ഡ് മോണിറ്ററിംഗ് കമ്മിററി അംഗങ്ങളായ ടി എ രാധാകൃഷ്ണന്‍ , ഡിബിന്‍ കുറുപ്പത്ത് പറമ്പില്‍ , വി കെ വേലായുധന്‍ , എം വി കുര്യന്‍ , എം എം സുരേന്ദ്രന്‍ , ജില്ലാ പട്ടിക ജാതി വികസന ഓഫീസര്‍ കെ കെ ശാന്താമണി പങ്കെടുത്തു.

Latest