Connect with us

Wayanad

ഇ-ടോയ്‌ലറ്റ് അഴിമതിക്കെതിരെ ജനകീയ കൂട്ടായ്മ

Published

|

Last Updated

കല്‍പ്പറ്റ: നഗരസഭ ഇ-ടോയ്‌ലറ്റ് സ്ഥാപിച്ചതിലെ അഴിമതി അന്വേഷിക്കുക, പഴയ ബസ് സ്റ്റാന്‍ഡിലെ മൂത്രപ്പുര ഉപയോഗ യോഗ്യമാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ഡിവൈഎഫ്‌ഐ, ജനാധിപത്യ മഹിള അസോസിയേഷന്‍ എന്നിവയുടെ നേതൃത്വത്തില്‍ ജനകീയ കൂട്ടായ്മ ഒരുക്കി. സ്ത്രീകളടക്കം നിരവധി പേര്‍ പങ്കെടുത്തു.
കല്‍പ്പറ്റയെ ഹൈടെക് നഗരമാക്കുമെന്ന് പ്രഖ്യാപിച്ചാണ് മുനിസിപ്പാലിറ്റി ഇ ടോയിലറ്റ് സ്ഥാപിച്ചത്. നഗരത്തില്‍ ഏറ്റവും ജനത്തിരക്കുള്ള അനന്തവീര തിയേറ്ററിന് സമീപം ബസ് സ്‌റ്റോപ്പിനടുത്ത് സ്ഥാപിച്ച രണ്ട് ഇ-ടോയ്‌ലറ്റുകളും നാളിതുവരെ പ്രയോജനപ്പെട്ടിട്ടില്ല.
യാത്രക്കാര്‍ക്ക് ടോയ്‌ലറ്റ് ബാധ്യതയായിരിക്കുകയാണ്. ലക്ഷങ്ങള്‍ ചെലവഴിച്ചാണ് മുനിസിപ്പാലിറ്റി രണ്ടുവര്‍ഷം മുമ്പ് ഈ ടോയിലറ്റ് സ്ഥാപിച്ചത്.
കോയിന്‍ നിക്ഷേപിച്ചാല്‍ അകത്തുകടക്കാമെങ്കിലും പുറത്തേക്കുള്ള വാതില്‍ തുറക്കില്ല. അകത്തുകയറി കുടുങ്ങിയവര്‍ നിരവധിയാണ്. മൂക്ക് പൊത്തിവേണം ബസ്സ് സ്‌റ്റോപ്പില്‍ നില്‍ക്കാന്‍. എച്ച്‌ഐഎം യുപി സ്‌കൂള്‍ മൈതാനത്തോട് ചേര്‍ന്നുള്ള റോഡിലും അനന്തവീര തിയറ്ററിന് സമീപത്തുള്ള റോഡിലുമാണ് മല-മൂത്ര വിസര്‍ജനം.
സിപിഎം ജില്ലാ സെക്രട്ടറിയറ്റ് അംഗം എം വേലായുധന്‍ ജനകീയ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. പി ആര്‍ നിര്‍മല അധ്യക്ഷയായി. എം ഡി സെബാസ്റ്റിയന്‍, പി കെ അബു, വി ബാവ, കെ ടി ബാബു, സി കെ ശിവരാമന്‍ എന്നിവര്‍ സംസാരിച്ചു. പി എം ഷംസുദ്ദീന്‍ സ്വാഗതവും ടി ജി ബീന നന്ദിയും പറഞ്ഞു.