Connect with us

Education

സംസ്‌കൃത സര്‍വകലാശാല: എം ഫില്‍, പി എച്ച് ഡി പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാന്‍ അവസരം

Published

|

Last Updated

കാലടി: കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലയില്‍ എം.ഫില്‍, ഇന്റഗ്രേറ്റഡ് എംഫില്‍, പി.എച്ച്ഡി, ഡയറക്റ്റ് പിഎച്ച ്ഡി പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സര്‍വ്വകലാശാലയുടെ കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തില്‍ നടത്തപ്പെടുന്ന ഉര്‍ദ്ദു കോഴ്‌സ് ഒഴികെ മറ്റു കോഴ്‌സുകളെല്ലാം കാലടിയിലെ മുഖ്യകേന്ദ്രത്തിലായിരിക്കും .
പ്രോഗ്രാമുകള്‍, ഒഴിവുകളുടെ എണ്ണം എംഫില്‍ട്രാന്‍സ്‌ലേഷന്‍ സ്റ്റഡീസ്5, ഇംഗ്ലീഷ് 10, ജെന്‍ഡര്‍ സ്റ്റഡീസ് (5), സൈക്കോളജി 5, ജ്യോഗ്രഫി4 മ്യൂസിക് 5, സോഷ്യോളജി 5, ഫിലോസഫി 10, മാനുസ്‌ക്രിപ്‌റ്റോളജി 5 കംപാരറ്റീവ് ലിറ്ററേച്ചര്‍ 52. ഇന്റഗ്രേറ്റഡ് എംഫില്‍, പി എച്ച് ഡസാന്‍സ്‌ക്രിറ്റ് സാഹിത്യം10, സാന്‍സ്‌ക്രിറ്റ് വേദാന്ത10, സാന്‍സ്‌ക്രിറ്റ് വ്യാകരണ 10 ഹിന്ദി10, മലയാളം10 ഉറുദ് 4 ഹിസ്റ്ററി 10 സാന്‍സ്‌ക്രിറ്റ് ജനറല്‍ സ്റ്റഡീസ് 5, സാന്‍സ്‌ക്രിറ്റ് ന്യായ8
3. ഡയറക്റ്റ് പി എച്ച് ഡിസാന്‍സ്‌ക്രിറ്റ് വേദിക് സ്റ്റഡീസ് 10 സാന്‍സ്‌ക്രിറ്റ് സാഹിത്യ 10 സാന്‍സ്‌ക്രിറ്റ് വേദാന്ത61, ട്രാന്‍സ്‌ലേഷന്‍ സ്റ്റഡീസ് 2, ഹിന്ദി 6, ഇംഗഌഷ് 10, ആയുര്‍വേദ 2, സൈക്കോളജി 2, ജ്യോഗ്രഫി 1, മലയാളം 2, മ്യൂസിക് 1, ഉറുദു 2, ഡാന്‍സ് 4, സോഷ്യല്‍ വര്‍ക് 2, സാന്‍സ്‌ക്രിറ്റ് ജനറല്‍ സ്റ്റഡീസ് 5, സാന്‍സ്‌ക്രിറ്റ് ന്യായ (5നിര്‍ദ്ദിഷ്ട വിഷയത്തില്‍ ബി പ്ലസ് അല്ലങ്കില്‍ ഗ്രേഡ് 55% മാര്‍ക്കോടെ ബിരുദാനന്തര ബിരുദം നേടിയവര്‍ക്ക് എം.ഫില്‍, ഇന്റഗ്രേറ്റഡ് എം.ഫില്‍പിഎച്ച്ഡി പ്രോഗ്രാമുകള്‍ക്ക് അപേക്ഷിക്കാം.
എസ് ടി/എസ് ടി വിഭാഗങ്ങളിലുള്ളവര്‍ക്ക് യു.ജി.സി നിയമാനുസൃതമുള്ള 5ശതമാനം മാര്‍ക്കിളവ് ലഭിക്കും. ഇംഗ്ലീഷ്, ഹിന്ദി, മലയാളം, സംസ്‌കൃതം, കമ്പാരറ്റീവ് ലിറ്ററേച്ചര്‍ ആന്റ് ലിങ്ക്വിസ്റ്റിക്‌സ് എന്നിവയില്‍ ബിരുദാനന്തര ബിരുദമുള്ളവര്‍ക്ക് ട്രാന്‍സലേഷന്‍ സ്റ്റഡീസിലും, ജെണ്ടര്‍ സ്റ്റഡീസ്, വിമന്‍ സ്റ്റഡീസ്, ലാംഗ്വേജസ്, സോഷ്യല്‍ സയന്‍സസ്, എന്നിവയില്‍ ബിരുദാനന്തര ബിരുദമുള്ളവര്‍ക്ക് ജെണ്ടര്‍ സ്റ്റഡീസിലുമുള്ള എം.ഫില്‍ പ്രോഗ്രാമിലേയ്ക്ക് അപേക്ഷിക്കാം.
ബിരുദാനന്തര ബിരുദ പരീക്ഷയെഴുതി ഫലം പ്രതീക്ഷിച്ചിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. അഡ്മിഷന്‍ കഴിഞ്ഞ് മൂന്ന് മാസത്തിനകം ഡിഗ്രി/ പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയിരിക്കണം.2014 നവംബര്‍ 19ന് കാലടിയിലെ മുഖ്യകേന്ദ്രത്തില്‍ നടത്തുന്ന പ്രവേശന പരീക്ഷയുടെയും ഇന്റര്‍വ്യൂവിന്റെയും അടിസ്ഥാനത്തിലായിരിക്കും അഡ്മിഷന്‍. യു.ജി.സി ജെ അര്‍ .എഫ്‌ലഭിച്ചവരെയും ചുരുങ്ങിയത് രണ്ട് പ്രസിദ്ധീകൃത കൃതികളുള്ള യൂണിവേഴ്‌സിറ്റികളിലെയും, സര്‍ക്കാര്‍ കോളേജുകളിലെയും, എയ്ഡഡ് കോളേജുകളിലെയും അദ്ധ്യാപകരെയും എം.ഫിലിനും, ഇന്റഗ്രേറ്റഡ് എം.ഫില്‍ വിത്ത് പിഎച്ച്ഡിയ്ക്കുമുള്ള പ്രവേശന പരീക്ഷയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
യു.ജി.സി, നെറ്റ്, സ്‌ലെറ്റ് എന്നിവ പാസ്സായവര്‍ പ്രവേശന പരീക്ഷ എഴുതേണ്ടതാണ്. ഓരോ വിഷയത്തിലും തയ്യാറാക്കുന്ന റാങ്ക് പട്ടികയനുസരിച്ചായിരിക്കും അഡ്മിഷന്‍. ബി പ്ലസ്/ഗ്രേഡോടെ (55% മാര്‍ക്ക്) എം ഫില്‍ പാസ്സായവര്‍ക്ക് ഡയറക്ട് പി.എച്ച്.ഡി യ്ക്ക് അപേക്ഷിക്കാം. ആയുര്‍വേദത്തില്‍ നേരിട്ട് പി.എച്ച്.ഡിയ്ക്ക് ചേരുന്നവര്‍ അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്ന് സി സിഐ എം. അംഗീകാരത്തോടെ ആയുര്‍വേദത്തില്‍ മാസ്റ്റര്‍ ബിരുദം നേടിയിരിക്കണം.
യൂണിവേഴ്‌സിറ്റിയുടെ വെബ്‌സൈറ്റുകളായ www.ssus.ac.in, www.ssusonline.org എന്നിവയിലൂടെ ഈ മാസം 30 വരെ അപേക്ഷകള്‍ സമര്‍പ്പിക്കാം.ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത അപേക്ഷയുടെ കോപ്പി, രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, ഫീസായ 150 രൂപ യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ ഏതെങ്കിലും ശാഖയിലടച്ച യൂണിവേഴ്‌സിറ്റി ചലാന്‍/ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം അടുത്തമാസം 5ന് മുമ്പ് ബന്ധപ്പെട്ട വകുപ്പുമേധാവികള്‍ക്ക് സമര്‍പ്പിച്ചിരിക്കണം. അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ട രേഖകള്‍ താഴെ കൊടുത്തിരിക്കുന്നു.സാക്ഷ്യപ്പെടുത്തിയ മാര്‍ക്ക് ലിസ്റ്റുകളുടെ കോപ്പി, സാക്ഷ്യപ്പെടുത്തിയ ഡിഗ്രി/പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പി, ജോലിയുള്ളവരാണെങ്കില്‍ തൊഴിലുടമയുടെ സമ്മതപത്രം, കേരളത്തിനു പുറത്തുനിന്ന് യോഗ്യതാ പരീക്ഷ പാസ്സായവരാണെങ്കില്‍ എലിജിബിലിറ്റി സര്‍ട്ടിഫിക്കറ്റ്, 150 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ്/യൂണിവേഴ്‌സിറ്റി ചലാന്‍ റസീപ്റ്റ്, സംവരണം ആവശ്യമുള്ളവരാണെങ്കില്‍ കമ്മ്യൂനിറ്റി, ജാതി സര്‍ട്ടിഫിക്കറ്റ്. കൂടുതല്‍ വിവരങ്ങള്‍ക്ക് സര്‍വ്വകലാശാല വെബ് സൈറ്റ് സന്ദര്‍ശിക്കുക.

Latest