Connect with us

Science

അന്റാര്‍ട്ടിക്കയിലെ മഞ്ഞുരുകല്‍ ഭൂമിയുടെ ഗുരുത്വാകര്‍ഷണത്തെ ബാധിക്കുമെന്ന് പഠനം

Published

|

Last Updated

antarctica_2ലണ്ടന്‍: അന്റാര്‍ട്ടിക്കയിലെ മഞ്ഞുരുകല്‍ ഭൂമിയുടെ ഗുരുത്വാകര്‍ഷണത്തെ ഗുരുതരമായി ബാധിക്കുമെന്ന് പഠനം. യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയുടെ ജി ഒ സി ഇ ഉപഗ്രഹം കഴിഞ്ഞ നാലുവര്‍ഷമായി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തല്‍. 2009നും 2012നും ഇടയില്‍ പശ്ചിമ അന്റാര്‍ട്ടിക്കയില്‍ നിന്ന് മഞ്ഞ് അപ്രത്യക്ഷമായത് ആ പ്രദേശത്തെ ഭൂഗുരുത്വാകര്‍ഷണത്തില്‍ കനത്ത ഇടിവുണ്ടാക്കിയെന്നാണ് ഉപഗ്രഹപഠനം കണ്ടെത്തിയിരിക്കുന്നത്.

ഭീമാകാരങ്ങളായ മഞ്ഞുപാളികളിലുണ്ടാകുന്ന മാറ്റങ്ങള്‍ ഭൂഗുരുത്വത്തില്‍ ചെറിയതോതിലുള്ള പ്രാദേശിക വ്യതിയാനമുണ്ടാക്കുമെന്നാണ് ഉപഗ്രഹ പഠനം പറയുന്നത്. വെറും മൂന്ന് വര്‍ഷത്തിനിടെയുള്ള മഞ്ഞിന്റെ അളവു കുറയല്‍ അന്റാര്‍ട്ടിക്കയില്‍ വലിയ മാറ്റങ്ങളാണ് ഉണ്ടാക്കിയത്. 2011നും 2014നും ഇടയില്‍ നടത്തിയ പഠനങ്ങളനുസരിച്ച് അന്റാര്‍ട്ടിക്ക ഓരോ വര്‍ഷവും 125 ക്യൂബിക് കിലോമീറ്റര്‍ വീതം ചുരുങ്ങിവരുന്നതായാണ് വിലയിരുത്തപ്പെടുന്നത്.

Latest