Connect with us

Education

മെട്രോ നഗരങ്ങളില്‍ പി എസ് സി പരീക്ഷാ കേന്ദ്രങ്ങള്‍ വരുന്നു

Published

|

Last Updated

pscതിരുവനന്തപുരം: എല്‍ ഡി സി, ലാസ്റ്റ് ഗ്രേഡ് തുടങ്ങി പി എസ് സി നടത്തുന്ന വലിയ പരീക്ഷകള്‍ക്കു രാജ്യത്തെ മെട്രോ നഗരങ്ങളില്‍ കൂടി പരീക്ഷാ കേന്ദ്രം അനുവദിക്കാന്‍ പിഎസ് സി തീരുമാനിച്ചു. ഡല്‍ഹി, മുംബൈ, ചെന്നൈ, കൊല്‍ക്കൊത്ത എന്നീ മെട്രോ നഗരങ്ങളിലാണ് പരീക്ഷാ കേന്ദ്രങ്ങള്‍ തുടങ്ങുക. ഇത്തരം സ്ഥലങ്ങളില്‍ പ്രവാസി മലയാളികളുടെ സൗകര്യാര്‍ഥം പരീക്ഷാ കേന്ദ്രങ്ങള്‍ അനുവദിക്കാമോയെന്നു സര്‍ക്കാര്‍ പി എസ് സിയോടു ചോദിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം.

ഏതെല്ലാം പരീക്ഷകള്‍ക്ക് എവിടെയെല്ലാം കേന്ദ്രങ്ങള്‍ അനുവദിക്കുമെന്നുള്ള വിശദാംശം പിഎസ് സി പിന്നീടു തീരുമാനിക്കും. കൂടുതല്‍ പേര്‍ എഴുതുന്ന വലിയ പരീക്ഷകള്‍ക്കെല്ലാം മെട്രോ നഗരങ്ങളില്‍ കേന്ദ്രങ്ങള്‍ ഉണ്ടാകുമെന്ന് അധികൃതര്‍ വ്യക്തമാക്കി.