Connect with us

Techno

വൈഫൈ ടെക്‌നോളജിയില്‍ അഞ്ചിരട്ടി സ്പീഡുമായി സാംസംഗ്

Published

|

Last Updated

WIFIസിയോള്‍: വൈഫൈ ടെക്‌നോളജിയില്‍ പുതിയ കണ്ടെത്തലുമായി സാംസംഗ് ഇലക്ട്രോണിക്‌സ്. നിലവിലുള്ള പരമാവധി വേഗതയെക്കാള്‍ അഞ്ചിരട്ടി വേഗത്തില്‍ ഡാറ്റാ കൈമാറ്റം സാധ്യമാക്കുന്നതാണ് പുതിയ കണ്ടെത്തല്‍. 60 ജിഗാ ഹേര്‍ട്‌സ് വൈഫൈ ടെക്‌നോളജി കൊണ്ട് 1ജി ബി ഫയല്‍ സൈസുള്ള സിനിമ മൂന്ന് സെക്കന്റിനുള്ളില്‍ വൈഫൈ ഇനേബിള്‍ഡ് ഡിവൈസസ് തമ്മില്‍ കൈമാറാനും അണ്‍കംപ്രസ്സ്ഡ് ഹൈഡെഫിനിഷന്‍ വീഡിയോസ് സ്ട്രീം ചെയ്യാനും സാധിക്കുമെന്ന് സൗത്ത് കൊറിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന “സുവ്വോണ്‍” എന്ന കമ്പനി വെളിപ്പെടുത്തി.

പുതിയ ടെക്‌നോളജി നിലവിലുള്ള സിദ്ധാന്തവും പ്രായോഗികതയും തമ്മില്ലുള്ള വിടവ് ഇല്ലാതാക്കുകയും ഡാറ്റ സ്പീഡ് പത്തിരട്ടിവരെ വര്‍ധിപ്പിക്കാനാവുമെന്നും കമ്പനി അവകാശപ്പെടുന്നു.  ഈ ടെക്‌നോളജി അടുത്ത വര്‍ഷം ആദ്യം മുതല്‍ വാണിജ്യവല്‍കരിക്കാനാണ് സാംസംഗ് ആലോചിക്കുന്നത്.