Connect with us

Oddnews

ലക്ഷങ്ങള്‍ മുടക്കി വാങ്ങിയ വീട് നിറയെ വിഷമുള്ള ചിലന്തികള്‍

Published

|

Last Updated

spider usന്യൂയോര്‍ക്ക്: ലക്ഷക്കണക്കിന് രൂപ മുടക്കി ഒരു വീട് വാങ്ങിയപ്പോള്‍ അതില്‍ താമസിക്കാനാവാത്ത ഗതികേടിലാണ് യു എസ് ദമ്പതികള്‍. മിസൗറി സ്വദേശികളായ ബ്രയന്‍, സൂസന്‍ ട്രോസ്റ്റ് ദമ്പതികളാണ് വെട്ടിലായത്. ഇവരുടെ വീട് നിറയെ വിഷമുള്ള ചിലന്തികളാണ്. മിസൗറിയിലെ പ്രശസ്തമായ വിറ്റ്‌മോര്‍ കണ്‍ട്രി ക്ലബിനു മുന്നിലുള്ള മനോഹരമായ വീടിനാണ് ഈ ദുര്‍ഗതി. ആറായിരത്തിലേറെ വിഷമുള്ള ചിലന്തികളാണ് ഈ വീട്ടിലുള്ളത്. മരണകാരണം ആവില്ലെങ്കിലും ചിലന്തിയുടെ കുത്തേറ്റാല്‍ അസഹ്യമായ വേദന ഉണ്ടാവും.

2007 ലാണ് ദമ്പതികള്‍ ഈ വീട് നാലര ലക്ഷം ഡോളറിന് വിലയ്ക്കു വാങ്ങിയത്. 1988ല്‍ പണി കഴിപ്പിച്ചതാണ് ഈ വീട്. വീട്ടില്‍ താമസം തുടങ്ങിയ ഉടനെയാണ് ചിലന്തികളുടെ ശല്യത്തെക്കുറിച്ച് ഇവര്‍ അറിഞ്ഞത്. എങ്ങു നോക്കിയാലും ചിലന്തികളായതോടെ കീടനാശിനികള്‍ ഉപയോഗിച്ച് ഇവയെ നശിപ്പിക്കാന്‍ പല വട്ടം ശ്രമം നടത്തി. എന്നാല്‍, ശല്യത്തിന് ഒരു കുറവും ഉണ്ടായിട്ടില്ല. അതിനിടെ, ചിലന്തി ശല്യമുള്ള കാര്യം പറയാതെ വീട് വില്‍പ്പന നടത്തിയതിന് മുന്‍ ഉടമസ്ഥര്‍ക്കെതിരെ ഇവര്‍ നല്‍കിയ കേസ് ഇപ്പോള്‍ കോടതിയുടെ പരിഗണനയിലാണ്.

 

Latest