Connect with us

Oddnews

കരഞ്ഞാല്‍ കണ്ണില്‍ നിന്ന് രക്തം; അപൂര്‍വ രോഗവുമായി പെണ്‍കുട്ടി

Published

|

Last Updated

blood from eyeലക്‌നൗ: കരയുമ്പോള്‍ കണ്ണില്‍ നിന്ന് രക്തം വരുന്ന അപൂര്‍വ രോഗവുമായി ഒരു പെണ്‍കുട്ടി. ട്വിങ്കിള്‍ ദ്വിവേദിയെന്ന 13 വയസുകാരിയാണ് വൈദ്യശാസ്ത്രത്തിന് ഉത്തരം കിട്ടാത്ത രോഗവുമായി വലയുന്നത്. മുറിവുകളൊന്നുമില്ലെങ്കിലും കുട്ടിയുടെ മറ്റ് ശരീരഭാഗങ്ങളില്‍ നിന്നും രക്തം വരാറുണ്ട്. കഴിഞ്ഞ രണ്ടുവര്‍ഷമായി ട്വിങ്കിള്‍ ഈ രോഗത്തിനടിമയാണ്. പ്രതിദിനം അമ്പതോളം തവണയാണ് കുട്ടിയുടെ ശരീരഭാഗങ്ങളില്‍ നിന്ന് രക്തം വരുന്നത്.

നിരവധി ആശുപത്രികളില്‍ ചികില്‍ തേടിയെങ്കിലും കുട്ടിയുടെ അസുഖം കണ്ടെത്താനായില്ല. നഷ്ടമായ രക്തത്തിന് പകരമായി നിരവധി തവണ കുട്ടിയുടെ ശരീരത്തിലേക്ക് രക്തം കയറ്റിയിട്ടുണ്ട്.ശരീരത്ത് നിന്നും രക്തം വരുന്നുണ്ടെങ്കിലും തനിക്ക് വേദന അനുഭവപ്പെടാറില്ലെന്ന് ട്വിങ്കിള്‍ പറയുന്നു. എന്നാല്‍ കുറച്ച് സമയം കഴിയുമ്പോള്‍ താന്‍ ക്ഷീണിക്കാറുണ്ടെന്നും കഠിനമായ തലവേദന ഉണ്ടാകാറുണ്ടെന്നും കുട്ടി പറഞ്ഞു.

കുട്ടിയുടെ പ്ലേറ്റ്‌ലറ്റുകളിലെ പ്രശ്‌നങ്ങള്‍ കാരണമാകാം ഇങ്ങനെയുണ്ടാകുന്നതെന്ന് ട്വിങ്കിളിനെ ഇപ്പോള്‍ പരിശോധിക്കുന്ന ഡോ. ജോര്‍ഡ് ബുച്ചന്‍ പറഞ്ഞു. വൈദ്യശാസ്ത്രത്തിന്റെ ചരിത്രത്തില്‍ ഇന്നേ വരെ താന്‍ ഇങ്ങനെയൊരു രോഗാവസ്ഥയെപ്പറ്റി വായിച്ചിട്ടോ തന്റെ കരിയറില്‍ കണ്ടിട്ടോ ഇല്ലെന്നാണ് ഡോക്ടര്‍ ജോര്‍ഡ് പറഞ്ഞത്. കുട്ടിയുടെ രക്ത പരിശോധനയില്‍ കുട്ടിയുടെ രക്തം കട്ടപിടിക്കുന്നതില്‍ താമസമുണ്ടെന്നും പ്ലേറ്റ്‌ലറ്റുകള്‍ ശരിയായി യോജിക്കുന്നില്ലെന്നും കണ്ടെത്തി. എന്നാല്‍ ഇവയൊന്നു തന്നെ പെട്ടെന്നുള്ള രക്തസ്രാവത്തിന് കാരണമാകുന്നില്ലെന്നതും വൈദ്യശാസ്ത്രത്തിന് മുന്നിലെ വെല്ലുവിളിയാകുന്നു.

 

Latest