Connect with us

Oddnews

യുവതിയുടെ മൂക്കില്‍ കയറിയ അട്ടയെ ഒരു മാസത്തിന് ശേഷം പുറത്തെടുത്തു

Published

|

Last Updated

attaഎഡിന്‍ബര്‍ഗ്: യുവതിയുടെ മൂക്കില്‍ കയറിയ അട്ടയെ മൂന്ന് മാസത്തിന് ശേഷം പുറത്തെടുത്തു. 24 കാരിയായ ഡാനിയേല ലിവെറാനിയുടെ മൂക്കില്‍ നിന്നാണ് വിരലിനേക്കാള്‍ നീളമുള്ള അട്ടയെ ഡോക്ടര്‍മാര്‍ പുറത്തെടുത്തത്. ഡാനിയേല വിയറ്റ്‌നാമിലേക്ക് നടത്തിയ വിനോദയാത്രക്കിടെയാണ് അട്ട യുവതിയുടെ മൂക്കില്‍ കയറിക്കൂടിയത്. യാത്ര കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയ ശേഷം മൂക്കില്‍ എന്തോ തടയുന്നതായി അനുഭവപ്പെട്ടെങ്കിലും രക്തം കട്ടപിടിച്ചതാവുമെന്ന് കരുതി അവഗണിക്കുകയായിരുന്നു.

പിന്നീട് ഒരു ദിവസം കുളിക്കുമ്പോള്‍ മൂക്കിന് താഴെ എന്തോ തടയുന്നതായി അനുഭവപ്പെട്ട് കണ്ണാടിയില്‍ നോക്കിയപ്പോള്‍ അട്ടയെ കാണുകയായിരുന്നു. തുടര്‍ന്ന് എഡിന്‍ബര്‍ഗിലെ റോയല്‍ ആശുപത്രിയില്‍ ചികില്‍സ നേടിയ യുവതിയുടെ മൂക്കില്‍ നിന്ന് ഡോക്ടര്‍മാര്‍ അട്ടയെ പുറത്തെടുക്കുകയായിരുന്നു.

 

---- facebook comment plugin here -----

Latest