Connect with us

National

നടപടി അംഗീകരിക്കുന്നെന്ന് ശശി തരൂര്‍

Published

|

Last Updated

തിരുവനന്തപുരം: എഐസിസി വക്താവ് സ്ഥാനത്ത് നിന്ന് നീക്കിയ പാര്‍ട്ടി തീരുമാനം അംഗീകരിക്കുന്നെന്ന് ശശി തരൂര്‍. എന്നും കോണ്‍ഗ്രസിന്റെ നിലപാടുകള്‍ക്കൊപ്പം ഉണ്ടാകും. സാധാരണ പാര്‍ട്ടി പ്രവര്‍ത്തകനായി നിലകൊള്ളുമെന്നും തരൂര്‍ ഇറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.
ശശി തരൂരിനെതിരായ നടപടി ഉചിതമായ തീരുമാനമാണെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ പറഞ്ഞു. പാര്‍ട്ടി ഉചിതമായ തീരുമാനമാണ് എടുത്തതെന്ന് കെപിസിസി വൈസ് പ്രസിഡന്റ് എം എം ഹസ്സന്‍ പറഞ്ഞു. മോദി പ്രശംസ നിര്‍ത്താന്‍ നടപടി ഉപകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Latest