Connect with us

National

ഉറങ്ങിക്കിടന്നവരുടെ ദേഹത്ത് ടാക്‌സി പാഞ്ഞു കയറി മൂന്ന് മരണം

Published

|

Last Updated

ചെന്നൈ: നഗരത്തില്‍ റോഡരികില്‍ ഉറങ്ങുകയായിരുന്നവരുടെ ദേഹത്ത് കാര്‍ പാഞ്ഞുകയറി മൂന്ന് പേര്‍ മരിച്ചു. രണ്ട് സ്ത്രീകളും ഒരു പുരുഷനുമാണ് മരിച്ചത്. ഇന്നലെ അര്‍ധരാത്രിയോടെയായിരുന്നു അപകടം. ടാക്‌സി കാര്‍ പശുവിന്റെ മേല്‍ ഇടിക്കാതിരിക്കാന്‍ വഴിതിരിച്ചപ്പോഴാണ് നിയന്ത്രണം വിട്ട്‌ റോഡരികില്‍ കിടന്നവരുടെ ദേഹത്ത് കയറിയതെന്ന് പൊലീസ് പറഞ്ഞു. മരിച്ചവരില്‍ 28 വയസ്സുള്ള ഗര്‍ഭിണിയും ഭര്‍ത്താവും ഉള്‍പ്പെടുന്നു. ഡ്രൈവര്‍ മദ്യപിച്ചിരുന്നോ എന്ന കാര്യം പരിശോധിക്കുമെന്ന് പൊലീസ് പറഞ്ഞു.

---- facebook comment plugin here -----

Latest