Connect with us

Kerala

നികുതി പിരിവ് ഊര്‍ജിതമാക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്ത് നികുതി പിരിവ് ഊര്‍ജിതമാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്‍ദേശം. ക്ഷേമപെന്‍ഷനുകള്‍ അര്‍ഹതപ്പെട്ടവര്‍ക്ക് ലഭ്യമാക്കുന്നതിന് കൂടുതല്‍ ശ്രദ്ധ വേണം. ജില്ലാ കലക്ടര്‍മാര്‍ കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കണമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. നികുതി പിരിവ് ഊര്‍ജിതമാക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍മാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
യോഗം തുടങ്ങുന്നുമായി ബന്ധപ്പെട്ടുണ്ടായ ആശയക്കുഴപ്പത്തില്‍ മുഖ്യമന്ത്രി  ഉദ്യോഗസ്ഥരെ അതൃപ്തി അറിയിച്ചു. യോഗം പത്ത് മണിക്ക് തുടങ്ങുമെന്ന് മുഖ്യമന്ത്രിയേയും പത്തരക്ക് തുടങ്ങുമെന്ന് ഉദ്യോഗസ്ഥരേയും അറിയിച്ചത് കാരണം മുഖ്യമന്ത്രിക്ക് അരമണിക്കൂര്‍ കാത്തിരിക്കേണ്ടിവന്നു.

Latest