Connect with us

Ongoing News

ജി വി രാജ പുരസ്‌കാരം നാലു പേര്‍ക്ക്

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിന്റെ ഈ വര്‍ഷത്തെ കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. നാലു പേര്‍ക്കാണ് ഇത്തവണ ജി വി രാജ പുരസ്‌കാരം. അഞ്ജു ബോബി ജോര്‍ജ്, ടോം ജോസഫ്, ഒ പി ജെയ്ഷ, ജിതിന്‍ തോമസ് എന്നിവര്‍ക്കാണ് ജി വി രാജ പുരസ്‌കാരം. ഒരു ലക്ഷം രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.
മികച്ച പരിശീലകക്കുള്ള പുരസ്‌കാരം പി ടി ഉഷയ്ക്കാണ്. ടിന്റു ലൂക്കയുടെ നേട്ടങ്ങളാണ് ഉഷയെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്. ഈ വര്‍ഷത്തെ അര്‍ജുന അവാര്‍ഡും ടോം ജോസഫിന് ലഭിച്ചിരുന്നു.

 

Latest