Connect with us

Wayanad

മദ്യരഹിത ഞായറില്‍ അനധികൃത മദ്യവില്‍പന: രണ്ട് പേര്‍ അറസ്റ്റില്‍

Published

|

Last Updated

കല്‍പ്പറ്റ: മദ്യരഹിത ഞായറില്‍ അനധികൃത മദ്യവില്‍പന പുല്‍പ്പള്ളിയില്‍ രണ്ട് പേര്‍ അറസ്റ്റില്‍. ഇവരില്‍ നന്നും പതിമൂന്നര ലിറ്റര്‍ വിദേശ മദ്യം പിടികൂടി. പുല്‍പ്പള്ളി ആനപ്പാറ ഇലവുങ്കല്‍ അനൂപ്,ഒറ്റക്കുന്നില്‍ ബേബി എന്നിവരാണ് അറസ്റ്റിലായത്. ആനപ്പാറ പാലത്തിന് സമീപം വെച്ച് മദ്യം വില്‍ക്കുനന്തിനിടെയിയാണ് പിടിയിലായത്. അനൂപില്‍ നിന്നും അര ലിറ്റര്‍ വീതമുള്ള 18 കുപ്പികള്‍ കണ്ടെടുത്തു. ബേബിയുടെ വീടിന് സമീപത്തെ പറമ്പില്‍ ഒളിപ്പിച്ചിരുന്ന നാലര ലിറ്റര്‍ മദ്യം പിടികൂടിയത് 200 രൂ അധികം ഈടാക്കിയാണ് ഇവര്‍ വില്‍പന നടത്തിയിരുന്നു. രാവിലെ തന്നെ മേഖലയില്‍ അനധികൃത മദ്യവില്‍പന നടത്തിയിരുന്നതായി നാട്ടുകാര്‍ ആരോപിച്ചു. പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നുള്ള പരിശോധനയിലാണ് മദ്യം പിടികൂടിയത്. ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഇതിനിടെ കഴിഞ്ഞ രണ്ട് ദിവസത്തെ ഡ്രൈഡേയില്‍ കര്‍ണാടക അതിര്‍ത്തിയിലുള്ള അനധികൃത ബാറിന് ലഭിച്ച വരുമാനം 16 ലക്ഷം. ബാവലിയില്‍ വന്യജീവി സങ്കേതത്തിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ബാറിനാണ് ഇത്രയും നേട്ടം. കേരളത്തിലെ മദ്യനയം മൂലം അതിര്‍ത്തിഗ്രാമങ്ങളിലെ മദ്യവ്യവസായം വന്‍ കുതിപ്പിലാണ്.കേരള അതിര്‍ത്തിയില്‍ നിന്നും ഒരു മീറ്റര്‍ അകലെ സിഎല്‍7 ലൈസന്‍സ് പ്രകാരം പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടിലാണ് ബാറുള്ളത്. റിസോര്‍ട്ടില്‍ താമസിക്കുന്നവര്‍ക്ക് ഭക്ഷണത്തിനൊപ്പം മദ്യം നല്‍കാനുള്ളത് മാത്രമാണ് സിഎല്‍7 ലൈസന്‍സ്. എന്നാല്‍ ഇവിടെ പ്രവര്‍ത്തിക്കുന്നത് ഓരോന്നു വീതം എസി ബാര്‍, നോണ്‍ എസി ബാര്‍, റീട്ടെയില്‍ മദ്യവില്‍പനശാല എന്നിവയാണ്. കൂടാതെ മൂന്ന് ബാംബുഹട്ടിലും മദ്യം നല്‍കുന്നുണ്ട്. അടുത്തിടെയാണ് റിസോര്‍ട്ടും സ്പാനിഷ്ബാറും ഇവിടെ ആരംഭിച്ചത്. മദ്യവില്‍പ്പനക്ക് ബില്ലും നല്‍കാറില്ല.കേരളത്തില്‍ നിന്നുള്ളവരാണ് ഈ ബാറിലെ പ്രധാന ഉപഭോക്താക്കള്‍. കേരളത്തില്‍ മദ്യവില്‍പ്പനക്ക് നിയന്ത്രണം വന്നതോടെയാണ് ഈ അതിര്‍ത്തിഗ്രാമം വീണ്ടും സജീവമായത്. ഇവിടെ പോയി മദ്യപിക്കുന്നതിനുപുറമേ വന്‍തോതില്‍ മദ്യം ഇവിടെനിന്നും കേരളത്തിലേക്ക് കടത്തുന്നുമുണ്ട്. ശരീരത്തില്‍വരെ മദ്യംകെട്ടവെച്ചാണ് കടത്തുന്നത്. കര്‍ണാടക സര്‍ക്കാരിന്റെ യാതൊരു നിയന്ത്രണവും ബാവലിയിലെ ബാറിനില്ല. ഒന്നാം തീയതിക്ക് പുറമേ ഞായറാഴ്ചയും കേരളത്തില്‍ ഡ്രൈഡേ ആയതോടെ ഇവിടെ മദ്യവില്‍പ്പന കുത്തനെ വര്‍ധിക്കുകയാണ്. കഴിഞ്ഞ ഒന്നിനും ഗാന്ധിജയന്തിദിനമായിരുന്ന രണ്ടിനും നൂറുകണക്കിനാളുകളാണ് മദ്യത്തിനുവേണ്ടിമാത്രം അതിര്‍ത്തികടന്ന് ഇവിടെയെത്തിയത്. പെര്‍മിറ്റില്ലാതെ കെഎസ്ആര്‍ടിസി രാത്രി വരെ പ്രത്യേക സര്‍വീസ് നടത്തി. വെള്ളപേപ്പറില്‍ എഴുതിയ ബോര്‍ഡുമായിട്ടായിരുന്നു കെഎസ്ആര്‍ടിസിയുടെ യാത്ര. മദ്യംകടത്തുന്നതിന് ഉള്‍പ്പെടെ സര്‍ക്കാര്‍ ബസ് സര്‍വീസ് ഉപയോഗിച്ചു. കേരളത്തിലെയോ കര്‍ണാടകയിലെയോ എക്‌സൈസ്, പോലീസ് അധികൃതര്‍ ഇവിടേക്ക് തിരിഞ്ഞുനോക്കിയതുമില്ല.ഡിബി കുപ്പെ പഞ്ചായത്തില്‍ നാഗര്‍ഹോള വന്യജീവി സങ്കേതത്തോട് ചേര്‍ന്നാണ് ബാവലിയിലെ ബാര്‍ പ്രവര്‍ത്തിക്കുന്നത്. ഇത് അടച്ചുപൂട്ടണമെന്ന ആവശ്യത്തിന് ഏറെ നാളത്തെ പഴക്കമുണ്ട്. ബാറിന്റെ പ്രവര്‍ത്തനം വന്യജീവികള്‍ക്ക് തടസമാണെന്ന് കാണിച്ച് നോര്‍ത്ത് വയനാട് ഡിഎഫ്ഒ കര്‍ണാടക അധികൃതര്‍ക്ക് പരാതിയും നല്‍കി. കേന്ദ്ര പരിസ്ഥിതി മന്ത്രാലയവും ബാറിനെതിരെ നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കിയെങ്കിലും ഒന്നുംനടന്നില്ല. കേരളത്തിലെ മദ്യനയം കര്‍ണാടക അതിര്‍ത്തി ഗ്രാമങ്ങളിലെ മദ്യവില്‍പ്പനക്കാര്‍ക്ക് അനുഗ്രഹമാവുകയാണ്.

---- facebook comment plugin here -----

Latest