Connect with us

Wayanad

വയലാര്‍ ഗാനാലാപന മത്സരം 25ന്

Published

|

Last Updated

വെള്ളമുണ്ട: പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ ഈ മാസം 25ന് ഉച്ചക്ക് രണ്ടിന് ലൈബ്രറി ഹാളില്‍ വയലാര്‍ ഗാനാപാപന മത്സരം നടക്കും. ഉജില്ലയിലെ സ്‌കൂള്‍ കുട്ടികള്‍ക്കായി നടത്തുന്ന മത്സരം എല്‍ പി, യു പി, എച്ച് എസ്, എച്ച് എസ് എസ് എന്നീ വിഭാഗങ്ങളിലാണ് നടക്കുക. മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ ഏഴില്‍ കവിയാത്ത ടീമുകളായിരിക്കണം. വയലാറിന്റെ സിനിമാ ഗാനങ്ങളാണ് ആലപിക്കേണ്ടത്. പിന്നണിയില്‍ ഉപകരണങ്ങളോ കരോക്കയോ പാടില്ല. താല്‍പര്യമുള്ളവര്‍ ഈ മാസം 20ന് വൈകിട്ട് അഞ്ചിന് മുമ്പ് ലൈബ്രറിയില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ഒരു ഗാനം മാത്രമെ ആലപിക്കാന്‍ പാടുള്ളൂ.

Latest