Connect with us

Palakkad

എന്‍ഡോസള്‍ഫാന്‍ നിര്‍വീര്യമാക്കല്‍: ഒന്നാംഘട്ടം വിജയകരമായി, രണ്ടാം ഘട്ടം ഡിസംബറില്‍

Published

|

Last Updated

മണ്ണാര്‍ക്കാട്: തത്തേങ്ങലത്തെ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ ഗോഡൗണില്‍ ഒന്നര പതിറ്റാണ്ടായി സൂക്ഷിച്ചിരിക്കുന്ന എന്‍ഡോസള്‍ഫാന്‍ ശേഖരം നിര്‍വ്വീര്യമാക്കുന്ന ബ്ലോസ്സം സ്പ്രിങിന്റെആദ്യഘട്ടമായ സേഫ് ഗാര്‍ഡിങ് വിജയകരമായി പൂര്‍ത്തിയാക്കി. ഇതിന്റെ ഭാഗമായി ഇന്നലെ രാവിലെ എട്ടര മണിയോടുകൂടിയാണ് വിപുലലമായ സുരക്ഷാ ക്രമീകരണങ്ങളൊരുക്കി എന്‍ഡോസള്‍ഫാന്‍ അന്താരാഷ്ട്രസുരക്ഷാ നിലവാരമനുസരിച്ചുളള ബാരലുകളിലേക്ക് മാറ്റിയാണ് ആദ്യഘട്ടം പൂര്‍ത്തിയാക്കിയത്.ബാരല്‍ മാറ്റലിന്റെ ഭാഗമായി 3 സുരക്ഷിത സോണുകളായി മേഖലയായി തിരിച്ചിരുന്നു.
എന്‍ഡോസള്‍ഫാന്‍ സൂക്ഷിച്ച ഓഫീസ് കെട്ടിടം റെഡ് സോണും, ശാസ്ത്രജ്ഞര്‍ക്കും ഉന്നത് ഉദ്ദ്യോഗസ്ഥര്‍ക്കും പ്രവേശിക്കാവുന്ന യെല്ലോ സോണും മാധ്യമ പ്രവര്‍ത്തകര്‍ക്കും ജനപ്രതിനിധികള്‍ക്കുമായി ക്ലോസ്ഡ് സര്‍ക്യൂട്ട് ടി വിയിലൂടെ ദൃശ്യങ്ങള്‍ കാണാന്‍ കഴിയുന്ന സംവിധാനമൊരുക്കി ഗ്രീന്‍ സോണുമാണ് ഒരുക്കിയിരുന്നത്.
പ്രത്യേകം തയ്യാറാക്കിയ കവചിത വസ്ത്രങ്ങളും മാസ്‌ക്കുകളും ധരിച്ചാണ് വിദഗ്ദ സംഘം എന്‍ഡോസള്‍ഫാന്‍ സൂക്ഷിച്ച മുറിക്കകത്ത് പ്രവേശിച്ചത്. പരിസരത്ത് നില്‍ക്കുന്ന എല്ലാവര്‍ക്കും പ്രത്യേകം മുഖംമൂടികള്‍ നല്‍കിയിരുന്നു. 10 മണിയോടെയാണ് തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കി സംഘം ഗോഡൗണില്‍ പ്രവേശിച്ചത്. തുടര്‍ന്ന് ഗോഡൗണില്‍ പ്രത്യേകം അറകളില്‍ സൂക്ഷിച്ചിരുന്ന രണ്ടു ഇരുമ്പു ബാരലുകളും പുറത്തെടുത്ത് ഇവയില്‍ നിന്ന് പരിശോധനക്കുളള സാമ്പിളുകള്‍ ശേഖരിച്ച ശേഷം ബാക്കിയുളള എന്‍ഡോസള്‍ഫാന്‍ സുരക്ഷിത ബാരലിലേക്ക് മാറ്റി നിറച്ചു. ഇതോടൊപ്പം ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന മറ്റ് കീടനാശിനികളും എന്‍ഡോസള്‍ഫാന്‍ സൂക്ഷിച്ച ഭാഗത്തെ മണ്ണും അനുബന്ധ സാമഗ്രികളും പ്രത്യേക ബാരലുകളിലേക്ക് മാറ്റി. ഈ ദൃശ്യങ്ങള്‍ മുഴുവന്‍ പുറത്തുളളവര്‍ക്ക് കാണുന്നതിന് സംവിധാനമൊരുക്കിയിരുന്നുപ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ കണക്കില്‍ 314 ലിറ്റര്‍ എന്‍ഡോസള്‍ഫാനാണ് സ്റ്റോക്കുണ്ടായിരുന്നതെങ്കിലം ഇന്നലെ സുരക്ഷിത ബാരലുകളിലേക്ക് മാറ്റിയത് 225 ലിറ്റര്‍ മാത്രമാണ്. കണക്കില്‍ ബാക്കിയുളളത് പലരീതിയില്‍ ബാഷ്പീകരണത്തിലൂടെയും മറ്റും നഷ്ടപ്പെട്ടിരിക്കാമെന്നാണ് വിദഗ്ദരുടെ അ”ിപ്രായം. ഇതുകൂടാതെ 15 കിലോഗ്രാം എന്‍ഡോള്‍ഫാന്‍ കലര്‍ന്ന ഖര രൂപത്തിലുളള മാലിന്യവും ശേഖരിച്ചു. 2012ല്‍ കേന്ദ്ര പ്രതിരോധ വകുപ്പിന്റെ കീഴിലുളള ഡി ആര്‍ ഡി എ ശാസ്ത്രജ്ഞര്‍ എന്‍ഡോസള്‍ഫാന്‍ നിര്‍വ്വീര്യമാക്കാന്‍ കൊണ്ടുവന്ന രാസമിശ്രിതങ്ങളും ഇതോടൊപ്പം മാറ്റി.
എന്‍ഡോസള്‍ഫാന്‍ പരിശോധനക്ക് അയക്കുന്നതിന് വേണ്ടി 8 ബോട്ടിലുകളിലായാണ് സാമ്പിള്‍ ശേഖരിച്ചത്. നിര്‍വ്വീര്യമാക്കാനുളള എന്‍ഡോസള്‍ഫാന്‍ 2 ബാരലുകളിലേക്ക് മാറ്റി. 2 ലക്ഷം രൂപയാണ് ബാരല്‍ മാറ്റല്‍ പ്രക്രിയക്കായി ഏകദേശ ചെലവ് കണക്കാക്കിയിരിക്കുന്നത്.
കാസര്‍ക്കോട് നടത്തിയ സമാന രീതിയിലുളള പ്രവര്‍ത്തികളാണ് മണ്ണാര്‍ക്കാടും നടത്തിയത്. എന്നാല്‍ കാസര്‍ക്കോടിനെ അപകടാവസ്ഥ കുറവായിരുന്നു തത്തേങ്ങലത്തെ ശേഖരമെന്ന് ബാരല്‍ മാറ്റലിന് നേതൃത്വം നല്‍കിയ വിദഗ്ദ സംഘം പറഞ്ഞു.
എന്നാല്‍ നിലവിലുളള ബാരലുകള്‍ പൊട്ടി ഒലിക്കാറായ അവസ്ഥയിലായിരുന്നു. കനത്ത മഴയായിരുന്നിട്ടും എന്‍ഡോസള്‍ഫാന്റെ രൂക്ഷഗന്ധം പരിസരങ്ങളില്‍ പരന്നു.
11.—30 മണിയേടുകൂടിയീണ് ബാരല്‍ മാറ്റല്‍ പ്രക്രിയ പൂര്‍ത്തിയായത്. എന്‍ഡോസള്‍ഫാന്‍ സൂക്ഷിച്ചതുമായി ബന്ധപ്പെട്ടും ബാരല്‍ മാറ്റല്‍ പ്രക്രിയയുമായി ബന്ധപ്പെട്ട എല്ലാ സാധനങ്ങളും നശിപ്പിക്കുമെന്ന് വിദഗ്ദ സംഘം പറഞ്ഞു. സുരക്ഷിത ബാരലിലേക്ക് മാറ്റിയ എന്‍ഡോസള്‍ഫാന്‍ ഡിസംബര്‍ 12നകം രണ്ടാം ഘട്ടമായ നിര്‍വ്വീര്യ മാക്കലിന് സംസ്ഥാനത്തിന് പുറത്തുളള ഗുണമേന്മയേറിയ പ്ലാന്റിലേക്ക് കൊണ്ടുപോവുമെന്നും ബന്ധപ്പെട്ടവര്‍ പറഞ്ഞു.—
മണ്ണാര്‍ക്കാട് എം എല്‍ —എ അഡ്വ എന്‍ ഷംസുദ്ദീന്‍, പാലക്കാട് ജില്ലാ കലക്ടര്‍ കെ രാമചന്ദ്രന്‍, സബ് കലക്ടര്‍ പി —ബി നൂഹ്‌വബാവ എന്നിവരുടെ സാനിദ്ധ്യത്തില്‍ എന്‍ഡോസള്‍ഫാന്‍ പുനരധിവാസ സെല്‍ അസി നോഡല്‍ ഓഫീസര്‍ ഡോ മുഹമ്മദ് ഹഷീല്‍, എച്ച ഐ എല്‍ പ്രൊഡക്ഷന്‍ മാനേജര്‍ സന്തോഷ്‌കുമാറിന്റെ നേതൃത്വത്തില്‍ എച്ച് ഐ എല്‍ സാങ്കേതിക വിദഗ്ദരായ ഇ കെ വേണുഗോപാല്‍, ഷാജി, അനില്‍കുമാര്‍, ആന്റണി മിലാഷ്, ക്ലീറ്റസ്, വര്‍ഗ്ഗീസ് എന്നിവടരങ്ങിയ സംഘമാണ് ബാരല്‍ മാറ്റല്‍ പ്രക്രിയകള്‍ പൂര്‍ത്തിയാക്കിയത്. പാരിസ്ഥിതിക നിരീക്ഷകനായ അസിനാഡല്‍ ഓഫീസര്‍ ഡോ ജയകുമാര്‍, അഡി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.—പാര്‍വ്വതി, എന്‍ഡോ സള്‍ഫാന്‍ ഡെപ്യൂട്ടി കലക്ടര്‍ ബാലകൃഷ്ണന്‍, പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ ജനറല്‍ മാനേജര്‍ എസ്.—എസ് കരുണാരാജ്, കാസര്‍ക്കോട് നിന്നുളള ടാക്‌സ് ഫോഴ്‌സ് അംഗങ്ങളായ ഡോ ഷാഹുല്‍, ഡോ നഹാസ്, ഡോ രമിത്ത് രവീന്ദ്രന്‍, ടെക്‌നിക്കല്‍ എഞ്ചിനീയര്‍ വിനോദ് കുമാര്‍, പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ മാനേജര്‍ സജീവ്, മണ്ണാര്‍ക്കാട് തഹസില്‍ദാര്‍ ഗോപാലകൃഷ്ണന്‍, അഡീ തഹസില്‍ദാര്‍ പാത്തുമ്മ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാധാകൃഷ്ണന്‍, തെങ്കര പഞ്ചായത്ത് പ്രസിഡന്റ് സി പി അലി, ടി —എ സലാം മാസ്റ്റര്‍, കെ ബി സോമന്‍ എന്നിവരും സന്നിഹിതരായിരുന്നു.