Connect with us

Palakkad

ചന്ദനക്കടത്ത്: രണ്ട് പേര്‍ കൂടി പിടിയിലായി

Published

|

Last Updated

അഗളി: അട്ടപ്പാടിയിലെ ചന്ദനക്കടത്തുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ കൂടി വനംവകുപ്പിന്റെ പിടിയിലായി. നെല്ലിപ്പതി ഗോകുലം ഗാര്‍ഡനില്‍ ബാലസുന്ദരം(43), തത്തേങ്ങലം നാട്യമംഗലത്ത് ഷൗക്കത്ത്(35) എന്നിവരാണ് പിടിയിലായത്. ചന്ദനക്കടത്തുമായി ബന്ധപ്പെട്ട് കെ.—എല്‍ 50 ബി 2851 നമ്പര്‍ ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇതില്‍ നിന്ന് അഞ്ചരകിലോ ചന്ദനം കണ്ടെടുത്തതായി വനംവകുപ്പ് അധികൃതര്‍ പറഞ്ഞു. ഇതോടെ കേസില്‍ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം ആറായി.
അടുത്തകാലത്ത് അട്ടപ്പാടി “ാഗത്ത് വനമേഖലയിലും സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളില്‍ നിന്നും സര്‍ക്കാര്‍ “ൂമിയില്‍ നിന്നും വ്യാപകമായി ചന്ദനം കടത്തിയതിനെ തുടര്‍ന്നാണ് വനംവകുപ്പ് തെരച്ചില്‍ ഊര്‍ജിതമാക്കിയത്. സം”വത്തില്‍ കൂടുതല്‍ ആളുകള്‍ പിടിയിലാകാന്‍ സാധ്യതയുള്ളതായി വനംവകുപ്പ് അധികൃതര്‍ സൂചിപ്പിച്ചു. ഷോളയൂര്‍ ഫോറസ്റ്റ് ഡെപ്യൂട്ടി റെയ്ഞ്ചര്‍ സുധീഷ്‌കുമാര്‍, ഒന്മല ഡെപ്യൂട്ടി റെയ്ഞ്ചര്‍ അബ്ദുള്‍ റസ്സാഖ്, ഫോറസ്റ്റര്‍ ജയദേവ്, അയ്യപ്പന്‍, ഗാര്‍ഡുമാരായ സുബ്രഹ്മണ്യന്‍, ബാബു, മണികണ്ഠന്‍, സതീശന്‍, രാമകൃഷ്ണന്‍ തുടങ്ങിയവര്‍ റെയ്ഡില്‍ പങ്കെടുത്തു.

 

Latest