Connect with us

Palakkad

എന്‍ ജി ഒ ഏകാങ്കനാടകമത്സരം: മികച്ച നടന്‍ മനോജ്കുമാര്‍, നടിഎല്‍ മായ

Published

|

Last Updated

പാലക്കാട്: കേരള എന്‍ ജി ഒ യൂനിയന്‍ സംഘടിപ്പിച്ച ഏകാങ്ക നാടകമത്സരത്തില്‍ പാലക്കാട് ഫോര്‍ട്ട് കലാവേദി സംഘടിപ്പിച്ച നൂറ് നാടകങ്ങള്‍ ഒന്നാം സ്ഥാനം നേടി. ആലപ്പുഴ റെഡ് സ്റ്റാര്‍ കലാവേദിയുടെ തിന്മയില്‍ ആന്റപ്പന്‍ രണ്ടാം സ്ഥാനവും ഏറണാകുളം സംഘ സംസ്‌കാര കലാവേദിയുടെ അവള്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
നൂറ് സിംഹാസനത്തില്‍ അഭിനയിച്ച മനോജ് കുമാര്‍ മികച്ചനടനായും തിന്മയിലെ ആന്റപ്പന്റെ ഭാര്യയില്‍ അഭിനയിച്ച എല്‍ മായ മികച്ചനടിയായും തിരെഞ്ഞടുത്തു. ആലപ്പുഴ ഗവ മെഡിക്കല്‍ കോളജിലെ സീനിയര്‍ ടെക്‌നീഷ്യനാണ് മായ. ഡോ സുനില്‍, സരിത കുക്കു.
ശരത് രേവതി എന്നിവരടങ്ങുന്ന ജൂറിയാണ് ജേതാക്കളെ തിരെഞ്ഞടുത്ത്ത. വിജയികള്‍ക്ക് എന്‍ ജി ഒ യൂനിയന്‍ സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ ട്രോഫികള്‍ വിതരണം ചെയ്യും.

 

Latest