Connect with us

Palakkad

ബാലന്‍ കെ നായര്‍ നാടകമത്സരം: മഴ കാറ്റിനോട് മികച്ച നാടകം

Published

|

Last Updated

ഷൊര്‍ണൂര്‍ : പ്രഭാതം കലാ സാംസ്‌കാരികവേദിയുടെ ആഭിമുഖ്യത്തില്‍ നടന്ന പത്താമത് ബാലന്‍ കെ നായര്‍ സ്മാരക നാടകോല്‍സവത്തില്‍ മികച്ച നാടകമായി കൊല്ലം അനയം നാടകവേദി അവതരിപ്പിച്ച മഴ കാറ്റിനോട് തെരഞ്ഞെടുത്തു. പത്ത് ദിവസങ്ങളിലായി നടന്ന നാടകോല്‍സവത്തില്‍ തിരഞ്ഞെടുത്ത പത്ത് നാടകങ്ങളാണ് അവതരിപ്പിക്കപ്പെട്ടത്.
രണ്ടാം സ്ഥാനം തിരുവനന്തപുരം സോപാനത്തിന്റെ അരപ്പട്ട കെട്ടിയ നഗരത്തില്‍ എന്ന നാടകത്തിനാണ്. മികച്ച രചന : ഹേമന്ത് കുമാര്‍ (അരപ്പട്ട കെട്ടിയ നഗരത്തില്‍), മികച്ച സംവിധാനം : രാജീവന്‍ മമ്മിളി (മഴ കാറ്റിനോട് പറഞ്ഞത്), മികച്ച നടന്‍ : കരുമം സുരേഷ് (അരപ്പട്ട കെട്ടിയ നഗരത്തില്‍), മികച്ച നടി : പള്ളിച്ചല്‍ ബിന്ദു (മഴ കാറ്റിനോട് പറഞ്ഞത്), മികച്ച ഹാസ്യ നടന്‍ : ആലപ്പി ജോണ്‍സണ്‍ (നല്ലൊരാള്‍ വരും), എന്നിവരെ തിരഞ്ഞെടുത്തു.
കൊല്ലം വയലാര്‍ നാടകവേദിയുടെ പത്ത് പൈസയാണ് ജനപ്രിയ നാടകം.
നാളെ വൈകീട്ട് ആറ് മണിക്ക് നടക്കുന്ന സമാപന സമ്മേളനത്തില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും. എം പി വീരേന്ദ്രകുമാര്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും.

Latest