Connect with us

Malappuram

സ്‌കൂളില്‍ അരി ലഭിക്കുന്നില്ല: ഉച്ചഭക്ഷണ വിതരണം അവതാളത്തില്‍

Published

|

Last Updated

ചങ്ങരംകുളം: ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനായി എത്തുന്ന അരി നിന്നതോടെ സ്‌കൂളുകളിലെ ഉച്ചഭക്ഷണ വിതരണം അവതാളത്തിലായി. 

ആലങ്കോട്, നന്നംമുക്ക്, വട്ടംകുളം പഞ്ചായത്തില്‍ പൂര്‍ണമായും ഇതര പഞ്ചായത്തുകളില്‍ ഭാഗികമായും അരി വരവ് നിലച്ചിരിക്കുകയാണ്. സപ്ലൈകോയാണ് സ്‌കൂളുകളിലേക്ക് അരി എത്തിക്കുന്നത്. ഒരു മാസമായി ഇവിടെ നിന്നുള്ള അരി വിതരണം നിലച്ചിട്ടെന്ന് സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കി. പഞ്ചായത്ത് അധികൃതരെ വിവരം ധരിപ്പിച്ചപ്പോള്‍ പകരം സംവിധാനം കാണാമെന്ന് പറഞ്ഞെങ്കിലും പ്രശ്‌നം പരിഹരിക്കപ്പെട്ടിട്ടില്ല.
ജില്ലയിലെ വിവിധ പഞ്ചായത്തുകളിലുള്ള ആയിരക്കണക്കിന് വിദ്യാര്‍ഥികളാണ് സ്‌കൂള്‍ ഉച്ചഭക്ഷണത്തെ ആശ്രയിക്കുന്നത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുട്ടികളിലധികവും പഠിക്കുന്ന സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ ഉച്ചഭക്ഷണം വിതരണം നിലക്കുന്നത് അധ്യാപകരും രക്ഷിതാക്കളും ആശങ്കയോടെയാണ് കാണുന്നത്.
ഉച്ചഭക്ഷണം നിന്നതോടെ കഴിഞ്ഞ രണ്ടാഴ്ചയായി കുട്ടികളില്‍ വീട്ടില്‍ നിന്ന് ഭക്ഷണപ്പൊതി കൊണ്ട് വരികയാണ്. പ്രീ പ്രൈമറി പോലെയും ക്ലാസുകളിലെ പിഞ്ചുകുഞ്ഞുങ്ങള്‍ ഭക്ഷണം പൊതിയാക്കി വീട്ടില്‍ നിന്ന് കൊണ്ട്‌വരുന്നതിന്റെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഏറെയാണ്. അധികൃതരുടെ ഭാഗത്ത് നിന്ന് കര്‍ശനമായ ഇടപെടല്‍ നടത്തണമെന്നാണ് അധ്യാപകരുടെയും രക്ഷിതാക്കളുടെയും ആവശ്യം. ഉച്ചഭക്ഷണ വിതരണം പുനഃസ്ഥാപിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് വിവിധ സംഘടനാ പ്രതിനിധികളും പി ടി എ ഭാരവാഹികളും മുന്നറിയിപ്പ് നല്‍കി.

Latest