Connect with us

Malappuram

അപൂര്‍വയിനം ചിത്രശലഭത്തെ കണ്ടെത്തി

Published

|

Last Updated

അരീക്കോട്: കൊടുമ്പുഴ ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലെ അരിമ്പ്രകുത്ത് വനത്തില്‍ അപൂര്‍വ ശലഭങ്ങളായ സുവര്‍ണ ഓക്കില (അൗൗോി ഘലമള), കളര്‍ സാര്‍ജന്റ് (ഇീഹീൗൃ ടലൃഴലമി)േ എന്നിവയെ കണ്ടെത്തി. 

ഫ്രന്റ്‌സ് ഓഫ് നാച്വറിന്റെ ആഭിമുഖ്യത്തില്‍ സുല്ലമുസ്സലാം സയന്‍സ് കോളജ്, മൂര്‍ക്കനാട് സുബുലുസ്സലാം ഹയര്‍ സെക്കന്ററി സ്‌കൂള്‍ പരിസ്ഥിതി ക്ലബ്ലുകള്‍ എന്നിവയുമായി സഹകരിച്ച് നടത്തിയ ചിത്രശലഭ സര്‍വേയിലേണ് കണ്ടെത്തലുകള്‍. പ്രമുഖ ചിത്രശലഭ നിരീക്ഷകനായ ബാലകൃഷ്ണന്‍ വളപ്പിലിന്റെ നേതൃത്വത്തിലാണ് സര്‍വേ നടന്നത്. 360 ഏക്കറോളം വരുന്ന വനഭൂമിയില്‍ നടത്തിയ സര്‍വേയില്‍ ചിത്രശലഭങ്ങളുടെ 58 സ്പീഷീസുകളെ തിരിച്ചറിഞ്ഞു.
ശലഭത്തിന്റെ വിവിധ ദശകളായ മുട്ട, ലാര്‍വ, പ്യൂപ്പ എന്നിവയെ നിരീക്ഷിച്ചാണ് സര്‍വേ നടത്തിയത്. 40 ലധികം ലാര്‍വ ഭക്ഷണ സസ്യങ്ങളെ വിദ്യാര്‍ഥികള്‍ക്ക് പരിചയപ്പെടുത്തി. വിറവാലന്‍, കൃഷ്ണശലഭം, ഗരുഡ ശലഭം, ചൊട്ട ശലഭം തുടങ്ങിയ പശ്ചിമഘട്ടത്തിലെ പ്രധാന ഇനങ്ങള്‍ ഈ പ്രദേശത്ത് സാന്നിധ്യമുണ്ടെന്ന് ബാലകൃഷ്ണന്‍ വളപ്പില്‍ പറഞ്ഞു.
റെയ്ഞ്ച് ഓഫീസര്‍ ടി പി മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ഫ്രന്റ്‌സ് ഓഫ് നാചര്‍ ചെയര്‍മാന്‍ റഫീഖ് ബാബു, ജനറല്‍ സെക്രട്ടറി ഹാമിദലി വാഴക്കാട്, റോഷന്‍ അരീക്കോട്, മുനീര്‍ ഹുസൈന്‍ പ്രസംഗിച്ചു.