Connect with us

National

ജയലളിതയെ തമിഴ്‌നാട്ടിലേക്ക് മാറ്റാന്‍ തയ്യാറാണെന്ന് കര്‍ണാടക

Published

|

Last Updated

ബംഗളുരു: തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിതയെ തമിഴ്‌നാട്ടിലെ ജയിലിലേക്ക് കൊണ്ടുപോകാമെന്ന് കര്‍ണാടക സര്‍ക്കാര്‍. തമിഴ്‌നാട് സര്‍ക്കാര്‍ ഇക്കാര്യം ആവശ്യപ്പെട്ടാല്‍ പരിഗണിക്കും. ജയില്‍മാറ്റത്തില്‍ തങ്ങള്‍ക്ക് എതിര്‍പ്പില്ലെന്നും കര്‍ണാടക അറിയിച്ചു.

ജയലളിതയുടെ ജാമ്യാപേക്ഷ അടുത്ത വെള്ളിയാഴ്ചയാണ് സുപ്രീംകോടതി പരിഗണിക്കുന്നത്. സുപ്രീംകോടതി ജാമ്യം അനുവദിക്കുകയാണെങ്കില്‍ കര്‍ണാടക സര്‍ക്കാറിന് ആശങ്കപ്പെടാനില്ല. എന്നാല്‍ ജാമ്യം അനുവദിച്ചില്ലെങ്കില്‍ ജയലളിതയില്‍ മാറ്റുന്നതില്‍ എതിര്‍പ്പില്ലെന്ന നിലപാടാണ് കര്‍ണാടക സര്‍ക്കാര്‍ ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്.
അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശിക്ഷിക്കപ്പെട്ട ജയലളിത ബംഗളുരു പരപ്പന അഗ്രഹാര ജയിലിലാണിപ്പോള്‍. ജയലളിതയെ കാണാന്‍ നിരവധിയാളുകള്‍ ജയിലിലെത്തുന്നുണ്ട്. ജയലളിതയെ എത്തിച്ചതു മുതല്‍ ജയില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഇത് കര്‍ണാടക സര്‍ക്കാറിന് അധിക ബാധ്യതയാകുന്നെന്നാണ് റിപ്പോര്‍ട്ട്.

Latest