Connect with us

Kasargod

സുന്നി മഹല്ലുകളില്‍ കയറിക്കുടാനുള്ള ബിദഈ തന്ത്രങ്ങള്‍ കരുതിയിരിക്കുക: എസ് വൈ എസ്

Published

|

Last Updated

മൊഗ്രാല്‍ പുത്തൂര്‍: ഐക്യത്തോടെ പ്രവര്‍ത്തിക്കുന്ന മഹല്ലുകളില്‍ ഛിദ്രതയും സംഘട്ടനങ്ങളും സൃഷ്ടിച്ച് ഐക്യത്തിന്റെ പേര് പറഞ്ഞ് സുന്നി പ്രവര്‍ത്തകരെ നിര്‍വീര്യമാക്കാനുള്ള ബദാഈ തന്ത്രങ്ങളെ കരുതിയിരിക്കണമെന്ന് മൊഗ്രാല്‍പുത്തുര്‍ സര്‍ക്കിള്‍ എസ് വൈ എസ് ആവശ്യപ്പെട്ടു. സുന്നി ലേബലില്‍ പ്രവര്‍ത്തിക്കുന്നവരേയും രാഷ്ടീയക്കാരെയും മറയാക്കി സുന്നി മഹല്ലുകളില്‍ കയറിക്കൂടാനുള്ള ശ്രമമാണ് ബിദഈ തന്ത്രങ്ങളിലുള്ളത്. ഇത് കരുതിയിരിക്കണമെന്നും സുന്നി പ്രവര്‍ത്തനങ്ങള്‍ എല്ലാമഹല്ലുകളിലും സജീവമാക്കാന്‍ പ്രവര്‍ത്തകര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് സര്‍ക്കിള്‍ കമ്മിറ്റി ആവശ്യപ്പെട്ടു.
ജില്ലാ ജനറല്‍ സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂര്‍ ഉദ്ഘാടനം ചെയ്തു. സുലൈമാന്‍ സഖാഫി, മുഹമ്മദ് ടിപ്പുനഗര്‍, താജുദ്ദീന്‍ തായലങ്ങാടി, അബ്ദുറസാഖ് സഖാഫി പ്രസംഗിച്ചു.
ഭാരവാഹികള്‍: എ കെ കമ്പാര്‍(പ്രസി.), സഹിദ് സഅദി കോട്ടക്കുന്ന്(ജന. സെക്ര.), സുലൈമാന്‍ പരപാടി(ട്രഷറര്‍), മുഹമ്മദ് മുണ്ടേക്ക, അബ്ദുറഹ്മാന്‍(വൈസ് പ്രസി.), ബശീര്‍ മിസ്ബാഹി എരിയാല്‍, ത്വാഹിര്‍ അബ്ദുല്ല ഹാജി(ജോ. സെക്ര.).

Latest