Connect with us

Kollam

സുകൃതം പദ്ധതി 30 ലക്ഷം കാന്‍സര്‍ രോഗികള്‍ക്ക് സഹായകമാകും: മന്ത്രി ശിവകുമാര്‍

Published

|

Last Updated

കടയ്ക്കല്‍: കാന്‍സര്‍ രോഗികള്‍ക്കുവേണ്ടി സര്‍ക്കാര്‍ നടപ്പിലാക്കിയ സുകൃതം പദ്ധതി സംസ്ഥാനത്തെ 30 ലക്ഷം പേര്‍ക്ക് സഹായകമാകുമെന്ന് മന്ത്രി വി എസ് ശിവകുമാര്‍. ചിതറ പഞ്ചായത്തില്‍ മാങ്കോട് പ്രാഥ#െമികാരോഗ്യകേന്ദ്രത്തില്‍ ആധുനിക ലബോറട്ടറിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കാന്‍സര്‍ രോഗികള്‍ക്ക് സൗജന്യ ചികിത്സയാണ് ലക്ഷ്യമിടുന്നത്. നവംബര്‍ ഒന്നു മുതല്‍ പദ്ധതി നിലവില്‍ വരും.
മാങ്കോട് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ഐ പി വിഭാഗം തുടങ്ങുന്നതിനെക്കുറിച്ച് അടുത്ത വര്‍ഷം ആലോചിക്കാമെന്നു മന്ത്രി ഉറപ്പു നല്‍കി. മുല്ലക്കര രത്‌നാകരന്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. ചിതറ പഞ്ചായത്ത് പ്രസിഡന്റ് എസ് മുരളീധരന്‍ നായര്‍, ജില്ലാ കാര്‍ഷിക ഗ്രാമവികസന ബേങ്ക് പ്രസിഡന്റ് ചിതറ മധു, ജില്ലാ പഞ്ചായത്ത് അംഗം ആനന്ദകുസുമം, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലീന ഓമനദേവന്‍, കൊട്ടാരക്കര കാര്‍ഷിക ഗ്രാമവികസന ബേങ്ക് പ്രസിഡന്റ് കൊല്ലായില്‍ സുരേഷ്, പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷരായ തലവരമ്പ് അന്‍സര്‍, സിനി, ഷൈലാബിവി, പഞ്ചായത്ത് അംഗങ്ങളായ ഷിബുലാല്‍, തുമ്പമന്‍തൊടി രാജന്‍, മടത്തറ അനില്‍, മുല്ലശേരി നജിം, സിഡിഎസ് അധ്യക്ഷ ഉഷ, ജനിമോന്‍ കാരിച്ചിറ, വിജയകുമാര്‍, എസ്. ബുഹാരി, യൂസഫ് റാവുത്തര്‍, പി.എല്‍. ബൈജു, ഡോ. എസ് ആര്‍. രാജേഷ് സംസാരിച്ചു.

 

Latest