Connect with us

Kollam

ജില്ലാപഞ്ചായത്ത് നടീല്‍ ഉത്സവം നടത്തി

Published

|

Last Updated

ചവറ: നഷ്ടപ്പെട്ട കാര്‍ഷിക സംസ്‌കാരത്തെ ഓര്‍മപ്പെടുത്തി നടീല്‍ ഉത്സവം നാടിന് ആവേശമായി. ജില്ലാപഞ്ചായത്തിന്റെ നേതൃത്വത്തില്‍ യന്ത്രവത്കൃത നെല്‍ കൃഷി നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് കൊറ്റന്‍ കുളങ്ങര ദേവീ ക്ഷേത്രത്തിലെ കളത്താട്ട് വയലില്‍ നടീല്‍ ഉത്സവം നടന്നത്.
നടീല്‍ ഉത്സവവും ജില്ലയില്‍ കാര്‍ഷിക കര്‍മ സേന രൂപവത്കരിക്കുന്നതിന്റെ ഭാഗമായി നടക്കുന്ന യന്ത്ര വത്കൃത പരിശീലന പരിപാടിയുടെ ഉദ്ഘാടനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എസ് ജയമോഹന്‍ നിര്‍വഹിച്ചു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബിജു കെ മാത്യു അധ്യക്ഷത വഹിച്ചു. ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചവറ ഹരീഷ് കുമാര്‍, ജില്ലാ പഞ്ചായത്തംഗം അഡ്വ. സി പി സുധീഷ് കുമാര്‍, ചവറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ റഷീദ്, വൈസ് പ്രസിഡന്റ് ഐ ജയലക്ഷ്മി, കൃഷി വകുപ്പ് ഉദ്യോഗസ്ഥരായ ജയ, പ്രീത, സുബ്രഹ്മണ്യന്‍, നദീറ, മുന്‍ പഞ്ചായത്ത് പ്രസിഡന്റുമാരായ ഡി സുനില്‍ കുമാര്‍,തുളസീധരന്‍പിളള, കൊറ്റന്‍കുളങ്ങര ക്ഷേത്ര സെക്രറി ശശിധരന്‍ പിള്ള പ്രസംഗിച്ചു.

Latest