Connect with us

International

കാശ്മീര്‍ പ്രശ്‌നത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് യു എന്നിന് പാകിസ്ഥാന്റെ കത്ത്

Published

|

Last Updated

kashmir borderഇസ്ലാമാബാദ്: കാശ്മീരില്‍ ഇന്ത്യ ബോധപൂര്‍വം പ്രകോപനമുണ്ടാക്കുന്നുവെന്ന പരാതിയുമായി ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറലിന് പാകിസ്ഥാന്‍ കത്തെഴുതി. പാക് പ്രധാനമന്ത്രിയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായ സര്‍തജ് അസീസാണ് കത്തെഴുതിയത്. കാശ്മീരില്‍ ജനഹിത പരിശാധന നടത്തണമെന്ന് യു എന്‍ പ്രമേയം പാസാക്കിയിട്ടുണ്ട്. എന്നാല്‍ ഇതുവരെ ഇന്ത്യയതിന് തയ്യാറായിട്ടില്ല. കത്ത് സുരക്ഷാ സമിതിയുടെ ഔദ്യോഗിക രേഖയായി വിതരണം ചെയ്യണമെന്ന ആവശ്യവും കത്തിലുന്നയിക്കുന്നുണ്ട്.

ഇന്ത്യ നടത്തിയ വെടിവെപ്പില്‍ 10 ദിവസത്തിനുള്ളില്‍ 12 പാക് പൗരന്മാര്‍ മരിക്കുകയും 52 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി കത്തില്‍ സൂചിപ്പിക്കുന്നു. ഒക്ടോബറില്‍ മാത്രം 20 തവണ നിയന്ത്രണരേഖയിലും 22 തവണ അന്താരാഷ്ട്ര അതിര്‍ത്തിയിലും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കപ്പെട്ടു. ജൂണ്‍ മുതല്‍ ആഗസ്റ്റ് വരെ 99 തവണ നിയന്ത്രണരേഖയില്‍ ഇന്ത്യ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതായും കത്തില്‍ കുറ്റപ്പെടുത്തുന്നു.

Latest