Connect with us

National

ബീഹാറില്‍ ജെ ഡി യു നേതാവ് വെടിയേറ്റ് മരിച്ചു

Published

|

Last Updated

murderനളന്ദ: ബിഹാറില്‍ ജെ ഡി യു നേതാവ് അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു. ജെ ഡി യുവിന്റെ സംസ്ഥാന ന്യൂനപക്ഷവിഭാഗം ജനറല്‍ സെക്രട്ടറി മുനവര്‍ റെയ്‌നാണ് കൊല്ലപ്പെട്ടത്. നളന്ദ ജില്ലയിലാണ് സംഭവം. രാവിലെ തന്റെ കടയിലേക്ക് പുറപ്പെട്ട മുനവറിനെ തടഞ്ഞുവെച്ച് ഒരു സംഘം വെടിയുതിര്‍ക്കുകയായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മുനവര്‍ മരണപ്പെട്ടു. മത്സ്യവ്യാപാരിയാണ് ഇദ്ദേഹം. കച്ചവടത്തിലെ വൈരമായിരിക്കാം കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.

Latest