Connect with us

Ongoing News

ഇനി ഫുട്‌ബോള്‍ ഉല്‍സവം: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന് പ്രൗഢഗംഭീര തുടക്കം

Published

|

Last Updated

indian super leagueകൊല്‍ക്കത്ത: ഇന്ത്യയുടെ ഫുട്‌ബോള്‍ സ്വപ്‌നങ്ങള്‍ക്ക് നിറം പകര്‍ന്ന് ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളിന് കൊല്‍ക്കത്തയില്‍ ഉജ്ജ്വല തുടക്കം. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും മുന്‍ കേന്ദ്ര മന്ത്രി പ്രഫൂല്‍ പട്ടേലും നിതാ അംബാനിയും ചേര്‍ന്നാണ് മല്‍സരത്തിന് തുടക്കം കുറിച്ചത്.

120,000 പേര്‍ക്കു കളികാണാവുന്ന സാള്‍ട്ട് ലേക്ക് സ്‌റ്റേഡിയത്തില്‍ വൈകിട്ട് അഞ്ചിനായിരുന്നു ഉദ്ഘാടന ചടങ്ങ്. ബോളിവുഡ് താരം പ്രിയങ്ക ചോപ്രയും വരുണ്‍ ധവാനും അഞ്ഞൂറ് അംഗ സംഘവും ചേര്‍ന്നൊരുക്കിയ കലാപരിപാടികള്‍ ചടങ്ങിനു കൊഴുപ്പുകൂട്ടി. സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, സൗരവ് ഗാംഗുലി, രണ്‍ബീര്‍ കപൂര്‍, ജോണ്‍ ഏബ്രഹാം, ഭതിക് റോഷന്‍, അഭിഷേക് ബച്ചന്‍ തുടങ്ങി ടീമുടമകളെല്ലാം വേദിയിലെത്തി.

ഇന്ത്യന്‍ ഫുട്‌ബോളിനു താരപ്പൊലിമ നല്‍കാന്‍ ബോളിവുഡും ക്രിക്കറ്റും ഇന്ത്യന്‍ ബിസിനസ് ലോകവും ചേര്‍ന്നൊരുക്കുന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളിില്‍ ആദ്യ മല്‍സരം ആതിഥേയരായ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയും മുംബൈ സിറ്റി എഫ്‌സിയും തമ്മിലാണ്.

 

 

Latest