Connect with us

Ongoing News

കുറഞ്ഞ ഓവര്‍ നിരക്ക്: വിന്‍ഡീസ് താരങ്ങള്‍ക്ക് പിഴ

Published

|

Last Updated

west indies.ന്യൂഡല്‍ഹി: ഡല്‍ഹി ഏകദിനത്തില്‍, കുറഞ്ഞ ഓവര്‍നിരക്കിന് വെസ്റ്റ് ഇന്‍ഡീസ് താരങ്ങള്‍ക്ക് പിഴ. നായകന്‍ ഡ്വെയ്ന്‍ ബ്രാവോ്ക്ക് മാച്ച് ഫീയുടെ 40 ശതമാനവും മറ്റ് ടീമംഗങ്ങള്‍ക്ക് മാച്ച് ഫീയുടെ 20 ശതമാനവുമാണ് മാച്ച് റഫറി ജെഫ് ക്രോ പിഴശിക്ഷ വിധിച്ചത്.

നിശ്ചിത സമയത്തിനുള്ളില്‍ 50 ഓവര്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കാതെപോയതാണ് വിന്‍ഡീസിനു വിനയായത്. നിശ്ചിത സമയം അവസാനിക്കുമ്പോള്‍ വിന്‍ഡീസ് രണ്ട് ഓവര്‍ പിന്നിലായിരുന്നു. ഐ സി സി പെരുമാറ്റച്ചട്ടത്തിലെ ആര്‍ട്ടിക്കിള്‍ 2/5/1 ന്റെ ലംഘനമാണ് കുറഞ്ഞ ഓവര്‍ നിരക്ക്.

 

Latest